സ്വപ്നസാക്ഷാത്കാരം… ബഹ്റൈൻ കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്തു.

ഏറ്റവും വലിയ ക്രിസ്ത്യന്‍ ദേവാലയം എന്ന പേരോടെ പരിശുദ്ധ കന്യകാമാതാവിന്റെ നാമധേയത്തിലുള്ള ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രല്‍ ദേവാലയം ഉദ്ഘാടനം ചെയ്തു.ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫയുടെ പ്രത്യേക പ്രതിനിധി, ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ജനങ്ങളുടെ സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘത്തിന്റെ പ്രീഫെക്റ്റ് കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ, ഉത്തര അറേബ്യയിലെ അപ്പസ്‌തോലിക് വികാരി ബിഷപ്പ് പോൾ ഹിൻഡർ, ബഹ്‌റൈനിലെയും കുവൈറ്റിലെയും അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് യൂജിൻ നൂജെന്റ് എന്നിവരുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തിലായിരിന്നു ദേവാലയം തുറന്നത്.കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെയുടെ നേതൃത്വത്തില്‍ ഇന്ന് ദേവാലയത്തിന്റെ കൂദാശ തിരുകർമങ്ങൾ നടക്കും. ബഹ്റൈൻ സമയം രാവിലെ 10.00ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30) കൂദാശ തിരുക്കർമ്മങ്ങള്‍ ആരംഭിക്കും. ബിഷപ്പ് പോൾ ഹിൻഡർ, ആർച്ച് ബിഷപ്പ് യൂജിൻ നൂജെന്റ് എന്നിവര്‍ സഹകാര്‍മ്മികരാകും. ​ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയുളള അവാലിയിലാണ് 95,000 ചതുരശ്ര അടിയോളം വരുന്ന ദേവാലയം സ്ഥിതി ചെയ്യുന്നത്.

ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ എന്നിവ ഉള്‍പ്പെടുന്ന നോര്‍ത്ത് അറേബ്യന്‍ അപ്പസ്തോലിക് വികാരിയത്തിന്റെ കേന്ദ്രം കൂടിയായിരിക്കും ഈ ദേവാലയം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group