മെല്‍ബണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍റെ സ്ഥാനാരോഹണം മെയ് 31ന്

മെല്‍ബണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ ഫാ. ജോണ്‍ പനംതോട്ടത്തില്‍ സിഎംഐയുടെ മെത്രാഭിഷേക സ്ഥാനാരോഹണ തീയതി പ്രഖ്യാപിച്ചു . 2023 മെയ് 31 ബുധനാഴ്ച നടത്തപ്പെടുന്ന ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനാകും . വിരമിക്കുന്ന ബിഷപ്പ് മാര്‍ ബോസ്കോ പുത്തൂരിന്‍റെ യാത്രയയപ്പ് സമ്മേളനവും അന്നേദിനം നടത്തപ്പെടുമെന്ന് മെല്‍ബണ്‍ രൂപത വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

മെയ് 31 ന് വൈകുന്നേരം 4.45 ന് കാംപ്ബെല്‍ ഫീല്‍ഡിലെ ഔവര്‍ ലേഡി ഗാര്‍ഡിയന്‍ ഓഫ് പ്ലാന്‍റ്സ് കാല്‍ഡിയന്‍ കത്തോലിക്കാ ദൈവാലയത്തില്‍ പ്രദക്ഷിണത്തോടെ സ്ഥാനാരോഹണ ചടങ്ങുകള്‍ ആരംഭിക്കും .സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും . ഓസ്ട്രേലിയയിലെയും ഓഷ്യാനിയയിലെയും സീറോ മലബാര്‍ കത്തോലിക്കരുടെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഓസ്ട്രേലിയയിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ, ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബാല്‍വോ, ഓസ്ട്രേലിയയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള ബിഷപ്പുമാര്‍, മറ്റ് നിരവധി പ്രമുഖര്‍, കൂടാതെ ഓസ്ട്രേലിയയിലും ഓഷ്യാനിയയിലുടനീളമുള്ള സീറോ മലബാര്‍ വിശ്വാസികളും പങ്കെടുക്കും. പൗരോഹിത്യം സ്വീകരിച്ച് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെയാണ് മെല്‍ബണിന്‍റെ ഇടയ നിയോഗം ഫാ. ജോണ്‍ പനന്തോട്ടത്തിലിനെ തേടിയെത്തുന്നത്.മെത്രാഭിഷേകത്തിനും സ്ഥാനാരോഹണത്തിനും ശേഷം വിരമിക്കുന്ന ബിഷപ്പ് മാര്‍ ബോസ്കോ പുത്തൂരിന്‍റെ മഹത്തായ സേവനങ്ങള്‍ക്ക് രൂപതയുടെ കൃതജ്ഞത അര്‍പ്പിച്ചുകൊണ്ടുള്ള യാത്രയയപ്പ് സമ്മേളനവും നടത്തപ്പെടും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group