മത പരിവർത്തന നിരോധന നിയമം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ നീക്കം

ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചു കൊണ്ടുള്ള മതപരിവർത്തന നിരോധനനിയമം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം.
ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ഗുജറാത്തിൽ സ്വതന്ത്ര ഭേദഗതി ബിൽ പാസാക്കി. പുതിയ ബിൽ അനുസരിച്ച് മൂന്നു മുതൽ പത്തു വർഷം വരെ തടവും 500,000 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് മതപരിവർത്തനം.ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിനായി ഉണ്ടാക്കിയ പുതിയ നിയമ ഭേദഗതി പിൻവലിക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകനും ജസ്യൂട്ട് വൈദികനുമായ ഫാദർ സെഡ്രിക്ക് പ്രകാശ് പറഞ്ഞു.പൗരാവകാശങ്ങളെ ചവിട്ടി മെതിക്കാൻ അവകാശം നൽകുന്ന നിയമം ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മുഖത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റു രാഷ്ട്രീയ പാർട്ടികളും പുതിയ നിയമ ഭേദഗതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്…

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group