ഇന്തോനേഷ്യയിൽ ക്രൈസ്തവ വിശ്വാസിക്ക് നേരെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം…

ഇന്തോനേഷ്യയിൽ ക്രൈസ്തവ വിശ്വാസിക്ക് നേരെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം. രാജ്യത്തെ കിഴക്കൻ ജാവയിലെ കരവാങ് ജില്ലയിൽ അമാൻസാരിയിലുള്ള ക്രൈസ്തവ വിശ്വാസിയായ വ്യക്തിക്ക് നേരെയാണ് അജ്ഞാതരായ ഒരു കൂട്ടം ഇസ്ലാമിക തീവ്രവാദികൾ ആക്രമണം നടത്തിയത്.

അക്രമികൾ അദ്ദേഹത്തിന്റെ വീട് നശിപ്പിക്കുകയും ചെയ്തു. ഇയാളുടെ വീട് ക്രിസ്ത്യാനികളുടെ ആരാധനാലയമായി ഉപയോഗിച്ചതാണ്
ഇസ്ലാമിക തീവ്രവാദികളെ ചൊടിപ്പിച്ചത്.

നിരവധി സർക്കാർ നിയമങ്ങളും മാനദണ്ഡങ്ങളും ഉള്ളതിനാൽ ദൈവാലയങ്ങൾ നിർമ്മിക്കുന്നതിന് ക്രൈസ്തവർക്ക് വലിയ ബുദ്ധിമുട്ടുകൾ രാജ്യത്ത് നേരിടേണ്ടി വരുന്നത്, ഈയൊരു സാഹചര്യത്തിൽ വീടുകളിൽ പ്രാർത്ഥന കൂട്ടായ്മകൾ നടത്താറാണ് പതിവ്,ഇങ്ങനെ പ്രാർത്ഥന നടത്തിയതാണ് ക്രൈസ്തവർക്ക് നേരെ അക്രമം നടത്താൻ കാരണമായതെന്ന് പ്രദേശത്തെ വിശ്വാസികൾ പറയുന്നു .

ദൈവാലയങ്ങൾ നിർമ്മിക്കാൻ അംഗീകാരം ഉണ്ടെങ്കിൽപോലും ഇസ്ലാമിക തീവ്രവാദികളുടെ സമ്മർദ്ദം നേരിടുന്ന സർക്കാരിന് നിർമ്മാണം തടസ്സപ്പെടുത്താനും അനുമതികൾ റദ്ദാക്കാനും കഴിയും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group