അ​​ഗ​​തി​​മ​​ന്ദി​​ര​​ങ്ങ​​ളി​​ലെ അന്തേവാസികളുടെ ക്ഷേ​​മ​​പെ​​ൻ​​ഷ​​ൻ റദ്ദ് ചെയ്ത നടപടി നിർഭാഗ്യകരം: മാർ ജോസ് പുളിക്കൽ

കോട്ടയം: അ​​ഗ​​തി​​മ​​ന്ദി​​ര​​ങ്ങ​​ളി​​ലെ അന്തേവാസികളുടെ ക്ഷേ​​മ​​പെ​​ൻ​​ഷ​​ൻ റദ്ദ് ചെയ്ത ധനകാര്യ വകുപ്പിന്റെ നടപടി ദൗർഭാഗ്യകരമെന്ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ അഭിപ്രായപ്പെട്ടു.ക്ഷേ​​മപെ​​ൻ​​ഷ​​നു​​ക​​ൾ കൊ​​ടു​​ക്കേ​​ണ്ട​​തും അ​​ഗ​​തി​​ക​​ളെ സം​​ര​​ക്ഷി​​ക്കേ​​ണ്ട​​തും സ​​ർ​​ക്കാ​​രി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മാ​​ണെ​​ന്നി​​രി​​ക്കെ വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളും സ​​മു​​ദാ​​യ​​ങ്ങ​​ളും സ​​ഭ​​യും ന​​ട​​ത്തു​​ന്ന ഈ ​​സ്ഥാ​​പ​​ന​​ങ്ങ​​ളെ വേ​​ണ്ട​​വി​​ധം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യും സം​​ര​​ക്ഷി​​ക്കു​​ക​​യു​​മാ​​ണ് സ​​ർ​​ക്കാ​​ർ ചെ​​യ്യേ​​ണ്ട​​ത്,എന്നാൽ പു​​തി​​യ ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം ഇ​​ത്ത​​രം സ്ഥാ​​പ​​ന​​ങ്ങ​​ളെ​​ല്ലാം അ​​ട​​ച്ചു​​പൂ​​ട്ടേ​​ണ്ട ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലേ​​ക്കാ​​ണ് കാ​​ര്യ​​ങ്ങ​​ൾ നീ​​ങ്ങു​​ന്ന​​തെ​​ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി, അതിനാൽ ഉ​​ത്ത​​ര​​വ് ഉ​​ട​​ൻ​​ത​​ന്നെ പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് സംസ്ഥാന സർക്കാരിനോട് ബിഷപ്പ് മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group