ഈശോ വിശുദ്ധ കുർബാനയിൽ നമ്മെ കാത്തിരിക്കുന്നു: കർദ്ദിനാൾ ചാള്‍സ് ബോ.

ഹംഗറി: പരിശുദ്ധ കുർബാനയിൽ യേശു ക്ഷമയോടെ നമ്മെ കാത്തിരിക്കുകയാണെന്ന് ഓർമിപ്പിച്ച് മ്യാന്മാറിലെ യംഗൂണ്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ചാള്‍സ് ബോ. ഹംഗറിയില്‍ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ഇന്നത്തെ മനുഷ്യന്‍ തിരക്കിലാണെന്നും എന്നാല്‍ അവന് വേണ്ടി കാത്തിരിക്കുന്ന ഒരു ദൈവമുണ്ടെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. മനുഷ്യൻ എല്ലാ കാര്യങ്ങളിലും അസ്വസ്ഥനാണെന്നും ,കൂടുതൽ സമ്പാദിക്കാനും കൂടുതൽ ഉപഭോഗം ചെയ്യാനും അവൻ ആഗ്രഹിക്കുകയും ചെയ്യുന്നു എന്നാൽ, അവൻ എല്ലാ കാര്യങ്ങളിലും തൃപ്തനാകാതെ നിശബ്ദതയെ വെറുക്കുന്നു. അവന് കാത്തിരിക്കാനാവില്ല. , വേഗതയാണ് ഇന്നത്തെ മുഖമുദ്ര . മന്ദഗതിയിലുള്ള നീക്കം ഒരു ദോഷമായി സമൂഹം കണക്കാക്കപ്പെടുന്നു, എന്നാൽ യേശു ക്ഷമയോടെ മനുഷ്യനെ കാത്തിരിക്കുന്നു. അവൻ നമ്മളെ സ്നേഹിച്ചത് കൊണ്ടാണ് അവൻ നമ്മുടെ അടുത്ത് വന്നത്. കർദിനാൾ ബോ പറഞ്ഞു.കൊറോണ പകർച്ചവ്യാധി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും യേശുവിന്റെ ക്ഷമ അനുകരിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നും കർദിനാൾ ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group