പ്രൗഢഗംഭീരമായ പ്രോ ലൈഫ് മാർച്ചിന് സാക്ഷ്യം വഹിച്ച് ഐറിഷ് തലസ്ഥാന നഗരി

പ്രൗഢഗംഭീരമായ പ്രോ ലൈഫ് മാർച്ചിന് സാക്ഷ്യം വഹിച്ച് ഐറിഷ് തലസ്ഥാന നഗരി. ജീവന്റെ മഹത്വം പ്രഘോഷിച്ചു കൊണ്ട് ഡബ്ലിൻ നഗരത്തിൽ നടന്ന റാലിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ പങ്കെടുത്തു.

അയർലൻഡിലെ സീറോ മലബാർ സമൂഹത്തിനും ശാലോം വേൾഡിനുമൊപ്പം നിരവധി മലയാളികളും മാർച്ചിൽ പങ്കെടുത്തു.യു.എസ് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലുള്ള മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായിരുന്നു മാർച്ചിൽ നിറഞ്ഞു നിന്നത്. കുപ്രസിദ്ധമായ ‘റോ വേഴ്‌സസ് വേഡ്’ കേസിന്റെ വിധിക്ക് ഗുഡ്‌ബൈ പറഞ്ഞും, ഇനി അയർലൻഡിന്റെ ഊഴമാണെന്ന് ഓർമിപ്പിച്ചും മുന്നേറിയ മുദ്രാവാക്യങ്ങളുടെ അമരക്കാരായി ഉണ്ടായിരുന്നത് യുവജനങ്ങൾ ആയിരുന്നു. മനസാക്ഷി അവകാശങ്ങൾക്കായി പോരാടുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും പിന്തുണ അറിയിക്കുന്ന മുദ്രാവാക്യങ്ങളും മാർച്ചിൽ ഇടംപിടിച്ചു. ‘ഗർഭച്ഛിദ്രം പുനർവിചിന്തനം ചെയ്യുക’ എന്നതായിരുന്നു 16-മത് ‘റാലി ഫോർ ലൈഫി’ന്റെ പ്രമേയം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group