നൈജീരിയയിൽ വീണ്ടും മൂന്നു ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തി

ക്രൈസ്തവ പീഡനത്തിന് കുപ്രസിദ്ധി ആർജ്ജിച്ച നൈജീരിയയിൽ വീണ്ടും മൂന്നു ക്രൈസ്തവർക്ക് ദാരുണാന്ത്യം.ചിബോക്ക് കൗണ്ടിയിലെ മൂന്ന് ക്രൈസ്തവരെയാണ് കഴിഞ്ഞ ദിവസം ഇസ്ലാമിക തീവ്രവാദികൾ അരുംകൊല ചെയ്തത്. ഇവിടെ ഉണ്ടായിരുന്ന ക്രൈസ്തവ ഭവനങ്ങളും ഇവർ അഗ്നിക്കിരയാക്കി.ചിബോക്ക് പ്രദേശം കേന്ദ്രമായി ഇസ്ലാമിക തീവ്രവാദികൾ ആക്രമണം നടത്തുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്.

വെടിയൊച്ച കേട്ടാണ് വെളുപ്പിന് നടന്ന ഈ ആക്രമണത്തിൽ തങ്ങൾ
ഉണർന്നതെന്നു ഗ്രാമവാസികൾ പറയുന്നു.

ക്രൈസ്തവരുടെ കടകളും വീടുകളും കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്ന് മോണിംങ് സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group