ക്രൈസ്തവ ദൈവാലയത്തില്‍ നടന്ന ഇസ്ലാമിക തീവ്രവാദ ആക്രമണo ; കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി

കോംഗോ: കഴിഞ്ഞ ദിവസം കോംഗോയിലെ ക്രൈസ്തവ ദൈവാലയത്തില്‍ നടന്ന ഇസ്ലാമിക തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി ഉയർന്നു.

ഭീകരവാദ സംഘടനകള്‍ക്കെതിരെയുള്ള രാജ്യത്തെ സുരക്ഷാ നടപടികളിലെ വീഴ്ച ആശങ്കാജനകമാണെന്ന് ആക്രമണത്തെ അതിജീവിച്ചവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം, ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം വാതില്‍ക്കല്‍ എത്തിയിരിക്കുന്ന വേളയില്‍ അരങ്ങേറിയ തീവ്രവാദ വിളയാട്ടം ആസൂത്രിതമാണെന്ന അഭ്യൂഹങ്ങളും വ്യാപകമാണ്.

ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ കസിന്‍ഡി ഗ്രാമത്തിലെ പ്രൊട്ടസ്റ്റന്റ് ദൈവാലയത്തില്‍ ഞായറാഴ്ച ശുശ്രൂഷകള്‍ക്കിടെ ആണ് അതിനിഷ്ടൂരമായ തീവ്രവാദ ആക്രമണം അരങ്ങേറിയത്.ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയതായി ആര്‍മി വക്താവ് ആന്റണി മൗളുഷെ പറഞ്ഞു. അതേസമയം,പരിക്കേറ്റവരുടെ എണ്ണം 63 കടന്നതായി കോംഗോ അധികൃതര്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group