മാർപാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ച് ഇസ്രായേല്‍

ഹമാസ് തടവില്‍ കഴിയുന്ന പൗരന്മാരുടെ മോചനത്തിനായി ഫ്രാൻസിസ് പാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ച് ഇസ്രായേല്‍.

ഹമാസ് പിടികൂടിയ നാല് പേരില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ബാക്കി തടവില്‍ കഴിയുന്നവരുടെ മോചനത്തിനും, കൊല്ലപ്പെട്ടവരുടെ ഭൗതീകാവശിഷ്ടങ്ങള്‍ വിട്ടുകിട്ടുവാനും സഹായിക്കണം എന്നഭ്യര്‍ത്ഥിച്ചു കൊണ്ട് തടവില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങള്‍ സമീപകാലത്ത് ഫ്രാന്‍സിസ് പാപ്പയെ കണ്ടിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലേറെയായി ഗാസ മുനമ്പില്‍ ഹമാസിന്‍റെ തടവില്‍ കഴിയുന്ന തങ്ങളുടെ പൗരന്‍മാരുടെ മോചനം സാധ്യമാക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇസ്രായേല്‍ ഭരണകൂടം രംഗത്ത് വന്നിരിക്കുന്നത്.

ഫ്രാന്‍സിസ് പാപ്പയ്ക്ക് പുറമേ, ഇന്‍റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്‍റെ തലവന്‍റേയും,യു.എന്‍ സെക്രട്ടറി ജനറലിന്‍റേയും സഹായവും ഇസ്രായേല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group