കാലഹരണപ്പെട്ട സമര രീതികൾ ജനങ്ങളെ വലയ്ക്കുമ്പോൾ പൊ​തു​ സ​മൂ​ഹം പ്രതികരിക്കേണ്ടത് അനിവാര്യം

കൊച്ചി :സം​​​ഘ​​​ടി​​​ത ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളും സം​​​ഘ​​​ട​​​ന​​​ക​​​ളും രാ​​​ഷ്ട്രീ​​​യ നേ​​​ട്ട​​​ങ്ങ​​​ള്‍​ക്കും നി​​​ല​​​നി​​​ല്പി​​​നു​​​മാ​​​യി രാ​​​ജ്യം സ്തം​​​ഭി​​​പ്പി​​​ക്കാ​​​ന്‍ ആ​​​ഹ്വാ​​​നം ചെ​​​യ്തു ന​​​ട​​​ത്തു​​​ന്ന പ​​​ണി​​​മു​​​ട​​​ക്കു​​​ക​​​ള്‍ എ​​​ന്തു നേ​​​ടി​​​ത്ത​​​രു​​​ന്നു​​​വെ​​​ന്ന് പൊ​​​തു​​​സ​​​മൂ​​​ഹം വി​​​ല​​​യി​​​രു​​​ത്തി പ്ര​​​തി​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കെസിബിസി ലെയ്റ്റി കമ്മീഷൻ സെക്രട്ടറി അഡ്വക്കേറ്റ് വി സി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ല്‍ നി​​​ന്നും ക​​​ര​​​ക​​​യ​​​റാ​​​ന്‍ ജ​​​ന​​​ങ്ങ​​​ള്‍ ക​​​ഷ്ട​​​പ്പെ​​​ടു​​​ന്ന സ​​​ന്ദ​​​ര്‍​ഭ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ഖ​​​ജ​​​നാ​​​വി​​​ല്‍ നി​​​ന്നും ശ​​​മ്പ​​​ളം പ​​​റ്റു​​​ന്ന സ​​​ര്‍​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളും ഇ​​​ത​​​ര ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളും പ​​​ണി​​​മു​​​ട​​​ക്കി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത് ജ​​​ന​​​ദ്രോ​​​ഹ​മാണെന്നും ക​​​ട​​​ക്കെ​​​ണി​​​യും സാ​​​മ്പ​​​ത്തി​​​ക ത​​​ക​​​ര്‍​ച്ച​​​യും​​​ മൂ​​​ലം ത​​​ക​​​ര്‍​ന്നി​​​രി​​​ക്കു​​​ന്ന ശ്രീ​​​ല​​​ങ്ക​​​ന്‍​ ജ​​​ന​​​ത​​​യു​​​ടെ ദു​​​രി​​​ത​​​ ജീ​​​വി​​​തം ഈ ​​​നാ​​​ട്ടി​​​ലും ആ​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ ജ​​​ന​​​വി​​​രു​​​ദ്ധ സ​​​മ​​​ര​​​ മാ​​​ര്‍​ഗ​​​ങ്ങ​​​ള്‍ ഇ​​​ട​​​ന​​​ല്‍​കുമെന്നും അദ്ദേഹം പറഞ്ഞു.

ഇ​​​ത്ത​​​രം സ​​​മ​​​രാ​​​ഭാ​​​സ​​​ങ്ങ​​​ള്‍​ക്ക് അ​​​വ​​​സാ​​​ന​​​മു​​​ണ്ടാ​​​ക്കാ​​​ന്‍ പൊ​​​തു​​​സ​​​മൂ​​​ഹം ഉ​​​ണ​​​ര​​​ണ​​​മെ​​​ന്നും രാ​​​ജ്യം നി​​​ശ്ച​​​ല​​​മാ​​​ക്കാ​​​നു​​​ള്ള സം​​​ഘ​​​ടി​​​ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ ആ​​​ഹ്വാ​​​നം ത​​​ള്ളി​​​ക്ക​​​ള​​​യ​​​ണ​​​മെ​​​ന്നും വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group