ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് ദേശീയ വിദ്യാഭ്യാസ നയത്തിൽ പരാമർശിക്കാത്തത് ഖേദകരം : മാർ ജോസഫ് പെരുന്തോട്ടം

കോട്ടയം : ദേശീയ വിദ്യാഭ്യാസ നയത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് പരാമർശമില്ലാത്തതും ന്യൂനപക്ഷ വിദ്യാലയങ്ങളെ സംരക്ഷിക്കാൻ സംവിധാനങ്ങൾ ഒരുക്കാത്തതും ഖേദകരമാണെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പ്രസ്താവിച്ചു. ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് – ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ അതിരൂപതാ കേന്ദ്രത്തിൽ നടത്തപ്പെട്ട എയ്ഡഡ് വിദ്യാഭ്യസ പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലകളിലെ സേവനങ്ങളിലൂടെ ക്രൈസ്തവ സഭകൾ നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും അവകാശ സംരക്ഷണങ്ങൾക്കു വേണ്ടി നിരന്തരം കോടതികളെ സമീപിക്കേണ്ടി വരുന്നത് ഈ സംവിധാനത്തിൻ്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികാരി ജനറാൾ റവ.ഡോ.വർഗീസ് താനമാവുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റവ.ഫാ.ജോസ് കരിവേലിക്കൽ, പ്രൊഫ. ഡോ. കെ.എം. ഫ്രാൻസിസ് എന്നിവർ വിഷയാവതരണം നടത്തി.

റവ. ഡോ. ക്രിസ്റ്റോ നേര്യം പറമ്പിൽ, പ്രൊഫ. ഡോ. റൂബിൾ രാജ് എന്നിവർ പ്രധാന പ്രതികരണങ്ങൾ നടത്തി. തുടർന്നു നടന്ന പൊതുചർച്ചയിൽ വികാരി ജനറാൾ റവ. ഡോ. ജയിംസ് പാലയ്ക്കൽ മോഡറേറ്ററായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group