ഇന്ത്യ ഉൾപ്പെടെ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് സംഭാവനയുമായി ഇറ്റാലിയന്‍ ബിഷപ്പുമാർ

പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് 6.4 ദശലക്ഷം യൂറോ (6.2 ദശലക്ഷം ഡോളർ)
സംഭാവന ചെയ്യുമെന്ന് ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ് (സിഇഐ) പ്രഖ്യാപിച്ചു. വിശ്വാസികളിൽ നിന്ന് സമാഹരിച്ച ഫണ്ടിൽ നിന്നാണ്, തുക സംഭാവന ചെയ്യുക. സംഘട്ടനവും വരൾച്ചയും വിലക്കയറ്റവും മൂലം കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിടുന്ന സഹേലിലെയും ആഫ്രിക്കയിലെ ഗ്രേറ്റർ ഹോണിലെയും സമൂഹത്തിന് മൊത്തം തുകയിൽ 2 ദശലക്ഷം യൂറോ സംഭാവന നൽകും. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ലെബനോൻ, സിറിയ, ജോർദാൻ, ഇറാഖ്, കെനിയ എന്നീ രാജ്യങ്ങളിലെ ജനങ്ങൾക്ക് സംഭാവന നൽകുമെന്ന്‍ മെത്രാന്‍ സമിതി വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group