സിറിയൻ അഭയാർത്ഥികളെ സ്വീകരിച്ച് ഇറ്റാലിയൻ സഭ

ലെബനനിൽ നിന്നും മാനുഷിക ഇടനാഴികൾ വഴിയായി എത്തിയ 51 സിറിയൻ പൗരന്മാർക്ക് അഭയം നൽകി ഇറ്റാലിയൻ സമൂഹം.

കത്തോലിക്കാ സഭയുടെ സാന്ത് എജിദിയോ സമൂഹവും പ്രൊട്ടസ്റ്റന്റ് സഭകളും കൂട്ടായി നടത്തിയ പരിശ്രമങ്ങളാണ് ദുരിതബാധിതരായ ഇവരെ സുരക്ഷിതമായി ഇറ്റലിയിലേക്ക് എത്തിച്ചത്.

അക്കാർ മേഖലയിലെ അഭയാർത്ഥി ക്യാമ്പുകളിലും ബൈക്കാ താഴ്വരയിലും ബെയ്റൂട്ടിൻ്റെ പ്രാന്തപ്രദേശത്തുള്ള ഇടങ്ങളിലും ദുരിതപൂർണ്ണമായ ജീവിതം നയിച്ചുകൊണ്ടിരുന്നവരാണ് എത്തിയവരെല്ലാവരും.

ഇസ്രായേലും ഹമാസും തമ്മിലുള്ള സമീപത്തെ സംഘർഷം മൂലം അയൽരാജ്യമായ ലെബനനിൽ ഏറെ പ്രയാസകരമായ സാഹചര്യം ഉടലെടുക്കുന്ന അവസരത്തിലാണ്, മാനുഷിക ഇടനാഴികൾ വഴിയായി ഇവർക്ക് സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് എത്തിച്ചേരുവാൻ സാധിച്ചത്. 2016 ഫെബ്രുവരി മുതൽ സിറിയയിൽ നിന്ന് മാത്രം ഏകദേശം മൂവായിരത്തോളം ആളുകളെയാണ് ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായുള്ള കരാർ പ്രകാരം ഇറ്റലിയിൽ സുരക്ഷിതമായി എത്തിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group