ജനുവരി 23: വിശുദ്ധ ഇദേഫോണ്‍സസ്..

വളരെയേറെ ആദരിക്കപ്പെട്ട ഒരു വിശുദ്ധനാണ് വിശുദ്ധ ഇദേഫോണ്‍സസ്, പരിശുദ്ധ ദൈവമാതാവിനോടുള്ള തന്റെ അഗാധമായ ഭക്തിമൂലമാണ് ഈ വിശുദ്ധന്‍ ഏറ്റവുമധികം അറിയപ്പെടുന്നത്. കന്യകാ മാതാവിനോടുള്ള തന്റെ ഭക്തി മാതാവിന്റെ ‘നിത്യമായ കന്യകാത്വത്തെ’ പ്രതിപാദിക്കുന്ന തന്റെ പ്രസിദ്ധമായ ഒരു കൃതിയില്‍ വിശുദ്ധന്‍ പ്രകടിപ്പിച്ചിരിക്കുന്നു.

607-ല്‍ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധന്‍ ജനിക്കുന്നത്. വിശുദ്ധ ഇദേഫോണ്‍സസ്, സെവില്ലേയിലെ വിശുദ്ധ ഇസിദോറിന്റെ ശിഷ്യനായിരിന്നുവെന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്.

വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം ടോള്‍ഡോക്ക് സമീപമുള്ള അഗാലിയായിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേര്‍ന്നു, ക്രമേണ അവിടത്തെ അശ്രമാധിപനായി തീരുകയും ചെയ്തു. ഈ അധികാരത്തിന്റെ പുറത്താണ് വിശുദ്ധന്‍ 653 ലേയും 655 ലേയും ടോള്‍ഡോയിലെ കൌണ്‍സിലുകളില്‍ പങ്കെടുത്തത്.

657-ല്‍ പുരോഹിതരും ജനങ്ങളും ഇദേഫോണ്‍സിനെ, അദ്ദേഹത്തിന്റെ അമ്മാവനായ യൂജെനിയൂസിന്റെ പിന്‍ഗാമിയായി ടോള്‍ഡോയിലെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. മരണം വരെ വിശുദ്ധന്‍ തന്റെ സഭാപരമായ പ്രവര്‍ത്തനങ്ങള്‍ വളരെയേറെ ശുഷ്കാന്തിയോടും പവിത്രതയോടും കൂടി നിര്‍വഹിച്ചു. മധ്യകാലഘട്ടങ്ങളിലെ കലാകാരന്‍മാരുടെ ഒരു പ്രധാനപ്പെട്ട വിഷയമായിരുന്നു വിശുദ്ധ ഇദേഫോണ്‍സസ്. പരിശുദ്ധമാതാവ് വിശുദ്ധന് പ്രത്യക്ഷപ്പെടുകയും, ഒരു കാസ സമ്മാനിക്കുകയും ചെയ്തുവെന്ന് ദൈവശാസ്ത്ര പണ്ഡിതര്‍ പറയുന്നുണ്ട്.

വളരെയേറെ പ്രചാരം നേടിയ ഒരു എഴുത്ത്കാരന്‍ കൂടിയായിരുന്നു വിശുദ്ധ ഇദേഫോണ്‍സസ്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ രചനകളില്‍ വെറും നാലെണ്ണം മാത്രമേ ചരിത്രകാരന്മാര്‍ക്ക് ലഭിച്ചിട്ടുള്ളൂ. ‘പ്രസിദ്ധരായ മനുഷ്യരെ സംബന്ധിച്ച്’ (Concerning Famous Men) എന്ന കൃതി ഏഴാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടങ്ങളിലെ സ്പെയിനിലെ സഭയുടെ ചരിത്രത്തെ കുറിക്കുന്ന ഒരു പ്രധാനപ്പെട്ട രേഖകൂടിയാണ്. 667 ല്‍ വിശുദ്ധ ഇദേഫോണ്‍സസ് കർത്താവിൽ അന്ത്യനിദ്ര പ്രാപിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group