ജ​സ്ന​യു​ടെ തി​രോ​ധാ​നം : നി​ർ​ണ്ണായ​ക മൊ​ഴി ലഭിച്ചെന്ന് സി​ബി​ഐ

ജ​​​സ്ന​​​യു​​​ടെ തി​​​രോ​​​ധാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സ് പു​​​തി​​​യ വ​​​ഴി​​​ത്തി​​​രി​​​വി​​​ൽ. പൂ​​​ജ​​​പ്പു​​​ര സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ത​​​ട​​​വു​​​കാ​​​ര​​​ന്‍റെ മൊ​​​ഴി​​​യാ​​​ണ് കേ​​​സി​​​ൽ വ​​​ഴി​​​ത്തി​​​രി​​​വു​​​ണ്ടാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന പോ​​​ക്സോ കേ​​​സ് ത​​​ട​​​വു​​​കാ​​​ര​​​നി​​​ൽ നി​​​ന്ന് ജ​​​സ്ന​​​യു​​​ടെ തി​​​രോ​​​ധാ​​​നം സം​​​ബ​​​ന്ധി​​​ച്ച നി​​​ർ​​​ണാ​​​യക മൊ​​​ഴി ല​​​ഭി​​​ച്ച​​​താ​​​യി സി​​​ബി​​​ഐ വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​യാ​​​ളു​​​ടെ സ​​​ഹ​​​ത​​​ട​​​വു​​​കാ​​​ര​​​നാ​​​യി​​​രു​​​ന്ന ആ​​​ൾ​​​ക്ക് ജ​​​സ്ന​​​യു​​​ടെ തി​​​രോ​​​ധാ​​​നം സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ അ​​​റി​​​യാ​​​മെ​​​ന്നും അ​​​യാ​​​ൾ ഇ​​​ക്കാ​​​ര്യം ത​​​ന്നോ​​​ടു പ​​​ങ്കു​​​വച്ചി​​​ട്ടു​​​ണ്ടെ​​​ന്നു​​​മുള്ള മൊ​​​ഴി​​​യാ​​​ണ് ത​​​ട​​​വു​​​കാ​​​ര​​​ൻ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ, ജ​​​യി​​​ൽ മോ​​​ചി​​​ത​​​നാ​​​യ ശേ​​​ഷം ഒ​​​ളി​​​വി​​​ൽ പോ​​​യ ഇ​​​യാ​​​ളെ ക​​​ണ്ടെ​​​ത്താ​​​നി​​​യി​​​ട്ടി​​​ല്ല.

ജ​​​സ്ന​​​യെ കാ​​​ണാ​​​താ​​​യി അ​​​ഞ്ചു വ​​​ർ​​​ഷം പി​​​ന്നി​​​ടു​​​മ്പോഴാ​​​ണ് കേ​​​സി​​​ലെ പു​​​തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ. ആ​​​ദ്യം ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷി​​​ച്ചി​​​രു​​​ന്ന കേ​​​സ് പി​​​ന്നീ​​​ട് സി​​​ബി​​​ഐ​​​ക്ക് കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​തു​​​വ​​​രെ​​​യും ജ​​​സ്ന​​​യു​​​ടെ തി​​​രോ​​​ധാ​​​ന​​​ത്തെ കു​​​റി​​​ച്ച് കൃ​​​ത്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് പൂ​​​ജ​​​പ്പു​​​ര ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന പ്ര​​​തി, ജ​​​സ്ന​​​യു​​​ടെ തി​​​രോ​​​ധാ​​​ന​​​ത്തെ കു​​​റി​​​ച്ച് ത​​​നി​​​ക്കൊ​​​പ്പം ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന മ​​​റ്റൊ​​​രു ത​​​ട​​​വു​​​കാ​​​ര​​​ന് അ​​​റി​​​യാ​​​മെ​​​ന്ന് സി​​​ബി​​​ഐ​​​യോ​​​ട് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഇ​​​യാ​​​ൾ ടെ​​​ലി​​​ഫോ​​​ണ്‍ വ​​​ഴി ഇ​​​ക്കാ​​​ര്യം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സി​​​ബി​​​ഐ യൂ​​​ണി​​​റ്റി​​​നെ വി​​​ളി​​​ച്ച​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് സി​​​ബി​​​ഐ സം​​​ഘം പൂ​​​ജ​​​പ്പു​​​ര ജ​​​യി​​​ലി​​​ലെ​​​ത്തി ഈ ​​​ത​​​ട​​​വു​​​കാ​​​ര​​​നി​​​ൽ നി​​​ന്ന് മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group