ജീവിതത്തിന്റെ കേന്ദ്രമായി ക്രിസ്തുവിനെ സ്വീകരിക്കണം: ഫ്രാൻസിസ് മാർപാപ്പാ..

വത്തിക്കാൻ സിറ്റി: ദൈവപുത്രനെ നാം ഓരോരുത്തരും ജീവിതത്തിന്റെ കേന്ദ്രമായി സ്വീകരിക്കണമെന്നും ആരാധിക്കണമെന്നും ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പയുടെ ആഞ്ചലൂസ് സന്ദേശം.പരിശുദ്ധ മറിയം സ്വപുത്രനെ തനിക്കായി മാത്രം ചേർത്തു പിടിക്കുകയല്ല മറിച്ച്, നമുക്ക് ഒരു സമ്മാനമായി സമർപ്പിക്കുകയാണ് ചെയ്യുന്നതെന്നും പാപ്പ പറഞ്ഞു.

ദൈവദൂതൻ അറിയിച്ചതനുസരിച്ച് കാലിത്തൊഴുത്തിലെത്തിയ ആട്ടിടയർ കണ്ട തിരുപ്പിറവി രംഗം വിവരിച്ചുകൊണ്ടാണ് പാപ്പ സന്ദേശം പങ്കുവെച്ചത്. ‘പരിശുദ്ധ മറിയം ഉണ്ണീശോയെ സ്വന്തം കൈകളിൽ വച്ചുകൊണ്ടിരിക്കുകയല്ല, മറിച്ച്, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുകയാണ്. ഉണ്ണീശോയെ നോക്കാനും സ്വീകരിക്കാനും ആരാധിക്കാനും നമുക്ക് ഓരോരുത്തർക്കുമുള്ള പരിശുദ്ധ അമ്മയുടെ ക്ഷണമാണിത്.സ്വപുത്രനെ നമുക്കായി സമർപ്പിക്കുന്നതാണ് പരിശുദ്ധ മറിയത്തിന്റെ മാതൃത്വം,’ പാപ്പ വ്യക്തമാക്കി.

ഒരു വാക്കുപോലും ഉരിയാടാതെ നമ്മുടെ കൺമുന്നിൽ ഉണ്ണീശോയെ കിടത്തുന്നതിലൂടെ, ദൈവം സമീപസ്ഥനാണെന്നും കൈയെത്തും ദൂരെ അവിടുന്നുണ്ടെന്നുമുള്ള വിസ്മയാവഹമായ സന്ദേശമാണ് പരിശുദ്ധ മറിയം നമുക്ക് നൽകുന്നതെന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group