ബോക്‌സ് ഓഫീസിൽ വന്‍ ഹിറ്റായി “ജീസസ് തേസ്റ്റ്സ്”

ദിവ്യകാരുണ്യത്തിന്റെ അത്ഭുത ശക്തിയെ ആസ്പദമാക്കി നിർമ്മിച്ച “ജീസസ് തേസ്റ്റ്സ് : ദ മിറക്കിൾ ഓഫ് ദ യൂക്കാരിസ്റ്റ്” എന്ന ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയം.

ചലച്ചിത്രം ഇതിനോടകം ബോക്‌സ് ഓഫീസിൽ $2,141,273 നേടിയെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ മാസം ആദ്യം റിലീസ് ചെയ്ത മൂന്ന് ദിവസങ്ങളിലും സ്‌ക്രീൻ ശരാശരിയിൽ ഒന്നാം സ്ഥാനത്ത് എത്തി. ചിത്രത്തിൻ്റെ വിതരണക്കാരായ ഫാത്തം ഇവൻ്റ്സ് പറയുന്നതനുസരിച്ച്, 2024-ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഡോക്യുമെൻ്ററിയാണ് ഈ ചിത്രം. 2024-ൽ ഇതുവരെ പുറത്തിറങ്ങിയ എല്ലാ ഡോക്യുമെൻ്ററികളിലും ഇത് രണ്ടാം സ്ഥാനത്താണ്. ചിത്രത്തിന്റെ പ്രദര്‍ശനം ജൂണ്‍ 26 വരെ തുടരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group