മലയാള സിനിമാ- സാംസ്‌കാരിക – സാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് ജോൺപോൾ : കെസിബിസി

മലയാള സിനിമാ ചരിത്രത്തിൽ മൂല്യാധിഷ്ഠിത രചനകളും ഇടപെടലുകളുംകൊണ്ട് ശ്രദ്ധേയനായ ജോൺപോൾ പുതുതലമുറ എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കും ചിന്തകർക്കും സവിശേഷമായ മാതൃകയാണ്. സമാന്തര – വിനോദ സിനിമകളെ സമന്വയിപ്പിച്ച് ഒരു പുതിയ മാതൃക സിനിമാ ലോകത്തിന് നൽകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജീവിത സായാഹ്നത്തിൽ അദ്ദേഹം സാംസ്കാരിക ലോകത്തിലൂടെ പൊതുസമൂഹത്തിന് നൽകിയ സംഭാവനകൾ നിസ്തുലമാണ്. ആഴമുള്ള ചിന്തകളും അതിന് ബലം പകർന്ന തുറന്ന വായനയും അദ്ദേഹം എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും കേരള സമൂഹത്തിന് പകർന്നു നൽകുകയും ബലവത്തായ ഒരു സമൂഹ നിർമ്മിതിക്ക് സമാനതകളില്ലാത്ത സംഭാവനകൾ നൽകുകയും ചെയ്തു.

എഴുത്തുകാരൻ, പ്രഭാഷകൻ, ചിന്തകൻ എന്നീ നിലകളിൽ സമാനതകളില്ലാത്ത രീതിയിൽ സജീവമായിരുന്ന അദ്ദേഹത്തെ എണ്ണമറ്റ അംഗീകാരങ്ങൾ തേടിയെത്തിയിരുന്നു. ക്രിസ്തുവിൻ്റെ സുവിശേഷ സന്ദേശം ലോകത്തിന് ക്രിയാത്മകമായി പകർന്നു നൽകിയ ജോൺപോളിനെ കെസിബിസി ഗുരുപൂജ അവാർഡ് നൽകി ആദരിച്ചിരുന്നു. എക്കാലവും കത്തോലിക്കാ സഭയുടെ നിലപാടുകളോടും പ്രവർത്തനങ്ങളോടും ചേർന്നു നിൽക്കുകയും പൂർണ്ണ മനസോടെ സഹകരിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിൻ്റെ വേർപാടിൽ കേരള കത്തോലിക്കാ മെത്രാൻ സമിതി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ഡെപ്യൂട്ടി സെക്രട്ടറി, കെ സി .ബി . സി. വക്താവ് ഫാ.ജേക്കബ് ജി പാലക്കാപ്പിള്ളി പ്രസ്താവനയിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group