ക്രൈസ്തവ വിശ്വാസം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച ജോണി ആന്റണിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു

കൊച്ചി : നിരവധി ഹിറ്റ് മലയാള സിനിമകളുടെ സംവിധായകനും നടനുമായ ജോണി ആന്റണി തന്റെ ക്രൈസ്തവ വിശ്വാസം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ”ജോണി ആന്റണി സര്‍ നല്‍കുന്ന ഇന്റർവ്യൂകളില്‍ എല്ലാം ദൈവത്തെ ഭയങ്കരമായിട്ടു കൂട്ടുപിടിക്കുന്നത് കാണുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഇത്രയധികം ദൈവത്തിൽ വിശ്വസിക്കുന്നതെന്നുമുള്ള” ഒരാളുടെ ചോദ്യത്തിനുള്ള ഉത്തരമാണ് ജോണി ആന്റണി നല്‍കുന്നത്.

 

”വളർന്നു വന്ന സാഹചര്യം, അത്ഭുതങ്ങൾ മാത്രം നമ്മൾ കണ്ടു വളർന്നേക്കുന്നതാണ്. വീട്ടിൽ വിശ്വാസപരമായി കുരിശുവരയുണ്ടാകും, കുടുംബ പ്രാർത്ഥനയുണ്ടാകും, പിന്നെ കർത്താവു നടത്തും എന്നത് അപ്പന്റെയും അമ്മയുടെയും പ്രതീക്ഷയാണ്. പ്രാർത്ഥിച്ചാൽ നടക്കും എന്ന് കണ്ടും കേട്ടും വളർന്നവനാണ് ഞാൻ. പിന്നെ എന്റെ അനുഭവത്തിലും ഞാൻ പറയട്ടെ, എനിക്ക് ദൈവം ആരായിരുന്നു കൂട്ട്? ഒറ്റയ്ക്കിരിക്കുന്ന സമയങ്ങളിൽ, മദ്രാസിലൊക്കെ പോയിട്ട്, നമ്മൾ ദൈവത്തോട് മാത്രമാണ് സംസാരിച്ചിരുന്നത്. എന്റെ ജീവിതത്തിൽ അത് ഇടയ്ക്കു ഇടയ്ക്കു പറയുന്നതിന്റെ കാര്യമെന്തെന്നു വെച്ചാൽ എന്റെ മനസിലൊരു കാര്യമുണ്ട്.
നമ്മൾ നന്ദിയുള്ളവരായിരിക്കണം, അത് മനുഷ്യനോടായാലും ദൈവത്തോടായാലും. എനിക്ക് അങ്ങേയറ്റം നന്ദിയുണ്ട്. കാരണം, എന്റെ ജീവിതത്തിൽ എനിക്ക് എന്റെ ധൈര്യവും ശക്തിയുമായിട്ടു നിന്നതു എന്റെ മാതാപിതാക്കന്മാർക്കും ഗുരുക്കന്മാർക്കും മേലെ എന്ന് പറയാവുന്നത് ഉടയ തമ്പുരാൻ തന്നെയാണ്. അത് ഒരിക്കലും കളഞ്ഞിട്ടുള്ള ഒരു ഉയർച്ചയും, അല്ലെങ്കിൽ ദൈവത്തിൽ വിശ്വാസമില്ല എന്ന് പറഞ്ഞിട്ടുള്ള ഒരു നന്മയും എനിക്ക് വേണ്ട. എനിക്ക് ദൈവത്തിന്റെ കൂടെ നിന്നിട്ടുള്ള നന്മ മാത്രം ജീവിതത്തിൽ ഉണ്ടായാൽ മതി. അത് ആൾക്കാർ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോട്ടെ, എനിക്ക് അതിൽ ഒരു പ്രശ്നവുമില്ല”. ജോണി ആന്റണി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group