‘ജോയ് ഓഫ് ദി വേഡ്’ പുസ്തകം പ്രകാശം ചെയ്തു

റവ. ഫാ. അബ്രാഹം മുത്തോലത്ത് രചിച്ച “ജോയ് ഓഫ് ദി വേഡ് ബിലിവ് പ്രാക്ടീസ് & ടീച്ച്” എന്ന പുസ്തകം പ്രകാശനം ചെയ്തു. കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ പുസ്തകത്തിന്റെ പ്രകാശനകർമ്മം സീറോ മലബാർ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവ്വഹിച്ചു.

സീറോ മലബാർ കൂരിയ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കോട്ടയം അതിരൂപത സഹായമെത്രാൻ ഗിവർഗ്ഗീസ് മാർ അപ്രേം, മുംബൈ സെന്റ് പോൾസ് ബുക്ക് ജനറൽ എഡിറ്റർ ഫാ. ജോൺസൺ ചാക്കോ, സീറോ മലബാർ ജനറൽ എഡിറ്റർ ഫാ. ജോൺസൺ ചാക്കോ, സീറോ മലബാർ ലിറ്റർജി കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസീസി പിട്ടാപ്പിള്ളിൽ, സെന്റ് പോൾസ് പബ്ലിക്കേഷൻ മലയാള വിഭാഗം ഡയറക്ടർ ഫാ. ജോസഫ് തുളിമ്പൻമാക്കിൽ, സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രൈബ്യൂണൽ പ്രസിഡന്റ് ഫാ. തോമസ് ആദോപ്പിള്ളിൽ, ഇന്റർ ചർച്ച് കൗൺസിൽ ജോയിന്റ് സെക്രട്ടറി ഫാ. ജോർജ് മഠത്തിപറമ്പിൽ, കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി അസി. സെക്രട്ടറി. ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ബൈബിളിലെ സുവിശേഷഭാഗങ്ങളുടെ വിശദപഠനമാണ് ഇംഗ്ലീഷിൽ രചിച്ച ‘ജോയ് ഓഫ് ദി വേഡ്’ എന്ന 800 പേജുള്ള ഗ്രന്ഥത്തിൽ ഫാ. ഏബ്രഹാം മുത്തോലത്ത് ഉൾക്കൊള്ളിച്ചിരിക്കുന്നത്. സുവിശേഷങ്ങളിലെ ഓരോ വാക്യവും വാക്കും പോലും കൃത്യമായ വിശകലനത്തിനു വിധേയമാക്കിയിട്ടുള്ളതിനാൽ ബൈബിൾ പഠിതാക്കൾക്കും വചനപ്രഘോഷകർക്കും മതാദ്ധ്യാപകർക്കും പ്രാർത്ഥനാ ഗ്രൂപ്പുകൾക്കും വൈദികർക്കും ഏറെ പ്രയോജനപ്പെടുന്ന പുസ്തകമാണിത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group