ലോകം കാത്തിരിക്കുന്ന വിമലഹൃദയ സമർപ്പണത്തിന് മണിക്കൂറുകൾ മാത്രം. വിശ്വാസികളെ ക്ഷണിച്ച് വീണ്ടും മാർപാപ്പാ

വിശ്വാസി സമൂഹം കാത്തിരിക്കുന്ന റഷ്യ – യുക്രൈന്‍ രാജ്യങ്ങളെ ഫ്രാന്‍സിസ് പാപ്പ ദൈവമാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കുന്ന മഹത്തരമായ നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം . ഈ സമർപ്പണത്തിൽ പങ്കുചേരുവാൻ വിശ്വാസികളെ തന്റെ ട്വിറ്റർ സന്ദേശത്തിലൂടെ പാപ്പാ വീണ്ടും ക്ഷണിച്ചിട്ടുണ്ട്.

മംഗള വാര്‍ത്ത തിരുനാള്‍ ദിനം കൂടിയായ ഇന്നു വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ റോമിലെ സമയം വൈകീട്ട് 5 മണിക്ക് (ഇന്ത്യയിലെ സമയം രാത്രി 09.30)നു ശുശ്രൂഷകള്‍ ആരംഭിക്കും.

ആഗോള കത്തോലിക്ക സഭയിലെ മെത്രാന്‍മാരുടെ കൂട്ടായ്മയില്‍ നിന്നുക്കൊണ്ടാണ് ലോക സമാധാനം എന്ന നിയോഗം മുന്‍ നിര്‍ത്തി പാപ്പ ഇരു രാജ്യങ്ങളെയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കുക.

ഇതേ സമയം തന്നെ പോർച്ചുഗലിലെ ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ പ്രവർത്തിക്കുന്ന ഉപവി പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വിഭാഗത്തിന്റെ തലവൻ കർദ്ദിനാൾ കൊൺറാഡ് ക്രജേവ്സ്കിയും ഇരു രാജ്യങ്ങളെയും മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group