K.C.W.A സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കം…

കോട്ടയം: കോട്ടയംഅതിരൂപതയുടെ വനിതാ അത്മായ സംഘടനയായി 1972 നവംബർ 26-ാം തീയതി തുടക്കം കുറിച്ച ക്നാനായ കാത്തലിക് വിമൺസ്
അസോസിയേഷന്റെ സുവർണ്ണ ജൂബിലി വാർഷികാഘോഷങ്ങൾക്ക് നാളെ (നവംബർ 26) തുടക്കം. രാവിലെ 10 മണിക്കു നടത്തപ്പെടുന്ന പ്രാർത്ഥനാശുശ്രൂഷക്ക് ചൈതന്യ കമ്മീഷൻ കോർഡിനേറ്റർ ഫാ. ചാക്കോ വണ്ടൻകുഴി നേതൃത്വം നൽകും. തുടർന്ന് ജൂബിലി പതാക ഉയർത്തും. 11 മണിക്ക് ചേരുന്ന പൊതുസമ്മേളനത്തിൽ കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും.
സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തും. കെസിഡബ്ള്യുഎ പ്രസിഡന്റ് ലിൻസി രാജൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകും. കേരള ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി K.C.W.A വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. സുവർണ്ണ ജൂബിലി കർമ്മരേഖ തോമസ് ചാഴികാടൻ എം.പി. പ്രകാശനം ചെയ്യും. തുടർന്ന് മലബാർ റീജിയൺ ചാപ്ലെയിൻ ഫാ. ജോസ് നെടുങ്ങാട്ട് യൂണിറ്റ് പ്രതിനിധികൾക്ക് ജൂബിലി പതാക കൈമാറും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group