കലാഭവൻ ഫാ. ആബേൽ പുരസ്കാരം സാംജി ആറാട്ടുപുഴയ്ക്ക്

കൊച്ചി: കെസിബിസി മീഡിയ കമ്മീഷനും, ചാവറ കൾച്ചറൽ സെന്ററും ചേർന്ന് നൽകുന്ന കലാഭവൻ ഫാ.ആബേൽ പുരസ്കാരം സാംജി ആറാട്ടുപുഴയ്ക്ക്.

1973 ൽ ഓൾ ഇന്ത്യാ റേഡിയോയിലൂടെ സംഗീത രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സാംജി ആറാട്ടുപുഴ സംഗീത രംഗത്ത് നല്കിയ സംഭാവനകൾ
വിലപ്പെട്ടതാണ്. ഗായകനായും സംഗീത സംവിധായകനായും വളർന്ന സാംജി നിരവധി ഗാനങ്ങളാണ് ആലപ്പിച്ചത്. അദ്ദേഹം
ക്രൈസ്തവ സംഗീത രംഗത്ത് നൽകിയ സംഭാവനകളാണ് പുരസ്കാരത്തിന്
അർഹനാക്കിയതെന്ന് കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കൽ,ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.തോമസ് പുതുശ്ശേരി സി.എം.ഐ എന്നിവർ അറിയിച്ചു.

21 ന് പി.ഓ.സിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group