ഗാ​നാ​ലാ​പ​ന ശൈ​ലി​ക്ക് മാ​തൃ​ക​യും പ്ര​ചോ​ദ​ന​വു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​

സീറോ മലബാർ സഭ ആ​രാ​ധ​ന​ക്ര​മ സം​ഗീ​ത​ത്തി​ന്‍റെ ചൈ​ത​ന്യ​ത്തി​ന് ചേ​ര്‍ന്നു​ള്ള ഗാ​നാ​ലാ​പ​ന ശൈ​ലി​ക്ക് മാ​തൃ​ക​യും പ്ര​ചോ​ദ​ന​വു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത.

വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നാ​യി 250 ല​ധി​കം അം​ഗ​ങ്ങ​ളാ​ണ് ഗാ​യ​ക​ സം​ഘ​ത്തി​ലു​ള്ള​ത്. ​ബ​ഹു​സ്വ​ര (പോ​ളി​ഫോ​ണി​ക്) സം​ഗീ​ത​ ശൈ​ലി​യി​ലാ​ണ് ഗാ​യ​ക​ സം​ഘം പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. സീ​റോ മ​ല​ബാ​ര്‍ സ​ഭ​യി​ലാ​ദ്യ​മാ​യി കോ​റ​ല്‍ ഗാ​നാ​ലാ​പ​ന ശൈ​ലി​യി​ല്‍ ഗാ​ന​ങ്ങ​ളാ​ല​പി​ക്കു​ന്ന ഗാ​യ​ക​ സം​ഘം സ്വ​ന്ത​മാ​കു​ന്ന രൂ​പ​ത​യാ​കും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത.

പ​ള്ളി​ക​ളി​ലെ ആ​ഘോ​ഷ​ക​ര​മാ​യ കു​ര്‍ബാ​ന​ക​ളി​ലും ച​ട​ങ്ങു​ക​ളി​ലും റെ​ക്കോ​ര്‍ഡ് ചെ​യ്ത പ​ശ്ചാ​ത്ത​ല സം​ഗീ​തം ഉ​പ​യോ​ഗി​ക്കു​ക​യും ഒ​ന്നോ ര​ണ്ടോ പേ​ര്‍ മാ​ത്രം പാ​ടു​ക​യും ചെ​യ്യു​ന്ന ശൈ​ലി​യി​ല്‍ നി​ന്ന് ആ​രാ​ധ​ന​ക്ര​മ​ത്തി​ന്‍റെ യ​ഥാ​ർ​ത്ഥ ചൈ​ത​ന്യ​ത്തി​നു യോ​ജി​ക്കു​ന്ന​തും വി​ശ്വാ​സി​ക​ളു​ടെ സ​ജീ​വ​ഭാ​ഗ​ഭാ​ഗി​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തു​മാ​യ ഗാ​നാ​ലാ​പ​ന​ശൈ​ലി​യി​ലേ​യ്ക്കു​ള്ള മാ​റ്റ​മാ​ണ് ഇ​പ്ര​കാ​ര​മു​ള്ള ഒ​രു ഗാ​യ​ക​സം​ഘ​ രൂ​പീ​ക​ര​ണ​ത്തി​ലൂ​ടെ രൂ​പ​ത ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

രൂ​പ​ത ലി​റ്റ​ര്‍ജി ആ​ൻ​ഡ് സേ​ക്ര​ഡ് മ്യൂ​സി​ക് വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ മു​തു​പ്ലാ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 10 മു​ത​ല്‍ 70 വ​യ​സു​വ​രെ​യു​ള്ള അ​ത്മാ​യ​രും സ​ന്യ​സ്ത​രും വൈ​ദി​ക​രും വൈ​ദി​ക​വി​ദ്യാ​ർ​ത്ഥിക​ളും ഉ​ള്‍പ്പെ​ടു​ന്ന ഗാ​യ​ക​സം​ഘ​ത്തി​ന് ശാ​സ്ത്രീ​യ​മാ​യ സം​ഗീ​ത പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത് കോ​ട്ട​യം സ്വ​ദേ​ശി​യാ​യ സം​ഗീ​ത​ജ്ഞ​ന്‍ ചെ​റി​യാ​ന്‍ വ​ര്‍ഗീ​സ് വാ​ഴ​വി​ള​യി​ലാ​ണ്. രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​രം രൂ​പ​ത​യി​ലെ എ​ല്ലാ പ​ള്ളി​ക​ളി​ലും ആ​രാ​ധ​ന​ക്ര​മ​ചൈ​ത​ന്യ​ത്തി​നു യോ​ജി​ച്ച ഗാ​യ​ക​സം​ഘ​ങ്ങ​ളെ ഒ​രു​ക്കു​ക​യാ​ണ് സേ​ക്ര​ട്ട് മ്യൂ​സി​ക് ഡി​പ്പാ​ര്‍ട്ട്മെ​ന്‍റി​ന്‍റെ ല​ക്ഷ്യം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group