കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ്ണ ജൂബിലി എംബ്ലം പ്രകാശനം ചെയ്തു

കോട്ടയം: കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ്ണ ജൂബിലി എംബ്ലം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പ്രകാശനം ചെയ്തു.

ജൂബിലി ആചരണത്തിന്‍റെ ഒരുക്കം ജൂബിലി ആഘോഷത്തിന്‍റെ ഭാഗമാണെന്നും കൂടുതല്‍ ഒരുക്കത്തോടെ ജൂബിലി വര്‍ഷത്തെ സമീപിച്ച് നവീകൃതരാകുവാന്‍ നമുക്ക് സാധിക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ ഓര്‍മിപ്പിച്ചു.രൂപതാതലത്തില്‍ സംഘടിപ്പിച്ച ജൂബിലി ഗാനം, എംബ്ലം മത്സരത്തിലെ മികച്ച രചനകള്‍ രൂപതാ ജൂബിലി ഗാനവും എംബ്ലവുമായി തെരഞ്ഞെടുക്കപ്പെട്ടു.മികച്ച എംബ്ലം, ജൂബിലി ഗാനം രചനകള്‍ക്കുള്ള പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും കുമളിയില്‍ മെയ് 12 ന് നടത്തപ്പെടുന്ന രൂപതാ ദിനത്തില്‍ നൽകുന്നതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group