പുതിയ മദ്യനയത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പ്രതിഷേധ റാലി ഈ മാസം 26ന്

കേരള സർക്കാരിന്റെ മദ്യനയത്തിനെതിരെ ആഗോള ലഹരി വിരുദ്ധ ദിനമായ 26ന് പ്രതിഷേധ സദസുകളും റാലികളും സംഘടിപ്പിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ, സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ എന്നിവർ അറിയിച്ചു. വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് പ്രതിഷേധ സദസ് നടത്തുക. കേരളത്തിലെ 35 രൂപതകളിലും ആക്ഷൻ സമിതികൾ രൂപീകരിച്ച് പ്രതിഷേധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 23-ാമത് സംസ്ഥാന വാർഷികവും ജനറൽ ബോഡിയും പാലാരിവട്ടം പിഒസിയിൽ 14ന് രാവിലെ 10ന് ആരംഭിക്കും. സംസ്ഥാന ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group