കെസിബിസി സമ്മേളനം ആഗസ്റ്റ് ഒന്നു മുതൽ

കെസിബിസി സമ്മേളനം ആഗസ്റ്റ് ഒന്നു മുതൽ അഞ്ചു വരെ നടത്തപ്പെടും. കേരള കത്തോലിക്കാ മെത്രാൻ സമിതി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം ആഗസ്റ്റ് ഒന്നാം തീയതി രാവിലെ 9.30 മുതൽ വൈകുന്നേരം നാലു വരെ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും. സമ്മേളനം കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

ദൈവശാസ്ത്ര സമ്മേളനത്തെ തുടർന്ന് ഒന്നാം തീയതി വൈകിട്ട് അഞ്ചിനാണ് കെസിബിസി സമ്മേളനം ആരംഭിക്കുക. സമ്മേളനത്തിൽ അടിയന്തിര പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യും. തുടർന്ന് രണ്ടു മുതൽ അഞ്ചു വരെ മെത്രാന്മാരുടെ വാർഷികധ്യാനം നടക്കും. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിലാണ് മെത്രാന്മാർക്കായുള്ള ധ്യാനം നയിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group