കൊച്ചിയുടെ മദർ തെരേസയ്ക്ക് കെസിബിസി മീഡിയ കമ്മീഷന്റ ആദരം…

കൊച്ചി: ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയായ കൊച്ചിയുടെ മദർ തെരേസയെന്ന് അറിയപ്പെടുന്ന അപ്പസ്തോലിക്ക് സിസ്റ്റേഴ്സ് ഓഫ് കൊൽസലാത്ത സഭാംഗമായ സി.ഫാബിയോള ഫാബ്രിയക്ക് ആദരവുമായി കെസിബിസി മീഡിയ കമ്മീഷൻ.

ഇറ്റലിയിലെ ഫ്ളോറൻസിൽ ജനിച്ച സിസ്റ്റർ ഫാബിയോള ഫാബ്രി മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി 1996ലാണ് ഇന്ത്യയിലെത്തുന്നത്.നിരാലംബരായവർക്ക് തന്റെ മിഷൻ പ്രവർത്തനങ്ങളിലൂടെ സിസ്റ്റർ നല്കിയ സംഭാവനങ്ങൾ വലുതാണ്.
2005ലാണ് ഫോർട്ട് കൊച്ചിയിൽ എട്ട് കുട്ടികളുമായി ആശ്വാസ ഭവൻ ആരംഭിക്കുന്നത്.അനാഥരായ കുഞ്ഞുകളുടെ അമ്മയും അപ്പനുമെല്ലാം സിസ്റ്റർ തന്നെയാണ്. എട്ട് പേരിൽ നിന്നും ആരംഭിച്ച ആശ്വാസ ഭവനിൽ ഇന്ന് 80 കുട്ടികളാണുള്ളത്. ഇവരുടെയെല്ലാം വിദ്യാഭ്യാസവും,വിവാഹവും എല്ലാം മാതാപിതാക്കാളുടെ സ്ഥാനത്ത് നിന്ന് സിസ്റ്റർ നടത്തി കൊടുക്കുന്നു.
അശ്വാസ ഭവനിലെ 6 പേരുടെ വിവാഹമാണ് ഇതുവരെ നടന്നത്.5 സിസ്റ്റേഴസ് ഉൾപ്പെടെ 23 സ്റ്റാഫുകളും ആശ്വാസ ഭവനിൽ സിസ്റ്ററിനെ സഹായിക്കാനുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലെ മികവിന് ആലപ്പുഴ രൂപതയുടെ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങളും സിസ്റ്ററിനെ തേടിയെത്തിയിട്ടുണ്ട്.ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവർക്ക് വലിയ സന്ദേശം നല്കുന്നതിനാലാണ് കെസിബിസി മീഡിയ കമ്മീഷൻ സിസ്റ്റർ ഫാബിയോള ഫാബ്രിയെ ആദരിക്കുന്നത്. നവംബർ 14, നാളെ രാവിലെ 10.30 ന് പാലാരിവട്ടം പി.ഓ.സിയിൽ നടക്കുന്ന ചടങ്ങിൽ കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാബ്ലാനി സിസ്റ്ററിനെ ആദരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group