മീഡിയ കമ്മീഷന്റെ സ്നേഹനിധി സംഗീത ആൽബം റീലീസ് ചെയ്തു..

കൊച്ചി: വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണ സമാപനത്തോടനുബന്ധിച്ച് കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ ‘സ്നേഹനിധി’ സംഗീത ആൽബം റീലീസ് ചെയ്തു.പാലാരിവട്ടം പി.ഒ.സിയിൽ നടന്ന ചടങ്ങിൽ കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ് ആൽബം റീലീസ് ചെയ്തത് .ടോമി മാത്യു രചനയും സംഗീതവും നിർവഹിച്ചിരിക്കുന്ന ഗാനം ആലപ്പിച്ചത് ഫാ.സേവേറിയോസ് തോമസാണ്.കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കലാണ് ആൽബത്തിന്റെ ക്രീയേറ്റീവ്ഹെഡ്. ബിനോജ് ബിനോയ്,സൂനീത് സാം ഏബ്രാഹം ,വർഗ്ഗീസ് പാഞ്ഞാൾ,എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group