കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം നാളെ

“ജീവന്റെ സംരക്ഷണത്തിനായി പ്രാർത്ഥിക്കുക, പ്രവർത്തിക്കുക, ജീവിക്കുക” എന്ന ആപ്തവാക്യവുമായി കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം കൊല്ലം ഭാരത രാജ്ഞി പാരീഷ് ഹാളിൽ നാളെ നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെയാണ് ആഘോഷപരിപാടികൾ. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും. കെസിബിസി ഫാമിലി കമ്മീഷൻ വൈസ് ചെയർമാൻമാരായ ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group