കെസിബിസി പ്രോലൈഫ് ദിനാചരണം ഈ മാസം 25 ന്

കൊച്ചി: ഈ വർഷത്തെ ആഗോള പ്രോലൈഫ് ദിനാചരണത്തിന്റെ ഭാഗമായി കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 25 ന് പ്രോലൈഫ് സമിതിയുടെ സമ്മേളനം നടക്കും. കൊല്ലം രൂപതയിൽ ഭാരതരജനി പാരീഷ് ഹാളിൽ രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെയാണ് പരിപാടി.

ദിനാചരണത്തിന്റെ ഭാഗമായി ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ചെയർമാനായും ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ എന്നിവർ വൈസ് ചെയർമാന്മാരായും വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തു.

കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. ക്ലീറ്റസ് കതിർപ്പറമ്പിലാണ് ജനറൽ കൺവീനർ. ഫാ. ജോയ്സൺ ജോസഫിനെ ജോയിന്റ് കൺവീനറായും ജോർജ് എഫ് സേവ്യറിനെ ജനറൽ കോ ഓർഡിനേറ്ററായും നിയോഗിച്ചു. സമിതി സംസ്ഥാന പ്രസിഡന്റ് ജോൺസൺ ചൂരേപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ ആനിമേറ്റർമാരായ സാബു ജോസ്, സിസ്റ്റർ മേരി ജോർജ് എന്നിവരടങ്ങുന്ന ടീമിനെയും നിയോഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group