വിവാദങ്ങൾക്കിടയിൽ പ്രതീക്ഷയായി കെസിബിസി മതസൗഹാർദ്ദ വെബിനാർ…

കൊച്ചി: ലോക സമാധാന ദിനാചരണത്തിന് ഭാഗമായി കെ സി ബി സി യുടെ നേതൃത്വത്തിൽ “സമാധാനം മത ദർശനങ്ങളിൽ” എന്ന വിഷയത്തെക്കുറിച്ച് ഓൺലൈൻ വെബിനാർ നടത്തപ്പെടുന്നു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ഹുസ്സൻ മൗലവി ബദ്രി, സ്വാമി നന്ദത്‍മജനന്ദ, തുടങ്ങിയവർ വിഷയാവതരണം നടത്തുന്ന വെബിനർ 21- 9 -2021 3 മുതൽ 4. 30 വരെ നടത്തപ്പെടുന്നു..
ലൗ ജിഹാദ് നാർകോട്ടിക് ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിൽ പിതാവിന്റെ ഉപദേശത്തെ വളച്ചൊടിച്ചുകൊണ്ട് ചില മാധ്യമങ്ങളും ചില സംഘടനകളും ബോധപൂർവം നടത്തിയ ശ്രമങ്ങൾക്കെതിരെ മതസൗഹാർദ്ദത്തെ ഊട്ടിയുറപ്പിച്ചു കൊണ്ട് കത്തോലിക്കാസഭയുടെ നിലപാടുകൾ വ്യക്തമാക്കുന്ന ഈ വെബിനാറിന് മരിയൻ സൈന്യം വേൾഡ് മിഷന്റെ ആശംസകൾ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group