ജൂബിലി ആഘോഷിക്കുന്ന പിതാക്കന്മാർക്ക് കെ.സി.ബി.സിയുടെ ആദരവ്…

കൊച്ചി: പൗരോഹിത്യ സുവർണജൂബിലിയുടെയും മെത്രാഭിഷേക രജതജൂബിലിയുടെയും നിറവിൽ ആയിരിക്കുന്ന സഭാപിതാക്കന്മാർക്ക്‌ കെസിബിസി ആദരവ് നൽകി.

പൗരോഹിത്യ സുവർണജൂബിലി നിറവിൽ ആയിരിക്കുന്ന ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട്, ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്, മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന ബിഷപ്പ് വിൻസന്റ് സാമുവൽ എന്നിവരെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, ആദരിച്ചു.പാലാരിവട്ടം പി.ഒ.സി യിൽ നടന്ന ചടങ്ങിൽ കെസിബിസി സെക്രട്ടറി ജനറൽ അഭിവന്ദ്യ ഡോ ജോസഫ് മാർ തോമസ് പിതാക്കാൻമാർക്ക് പൊന്നാടയും ഫലകവും നൽകി .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group