ലഹരിക്കെതിരെ ഒരു വർഷത്തെ ക്യാമ്പയിനുമായി കെസിബിസി

ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും വർദ്ധിക്കുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പയിനുമായി കെസിബിസി. കേരളത്തിലെ 32 കത്തോലിക്കാ രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റികളും മദ്യവിരുദ്ധ സമിതികളും ഓരോ രൂപതയിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

മയക്കുമരുന്ന് വിപണനവും ഉപയോഗവും സംബന്ധിച്ച് സമീപകാലത്ത് പുറത്തുവരുന്ന വിവരങ്ങൾ, നമ്മുടെ നാട് ലഹരിയുടെ അടിമത്വത്തിലേക്ക് നീങ്ങുകയാണ് എന്ന അപകടകരമായ യാഥാർഥ്യം വെളിപ്പെടുത്തുന്നുവെന്ന് കെസിബിസി, ജെപിഡി കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കലും കെസിബിസി മദ്യവിരുദ്ധ സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കലും പറഞ്ഞു. മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതു പ്രകാരം മുൻ വർഷത്തേക്കാൾ മൂന്നിരട്ടിയോളം കേസുകളുടെ വർദ്ധന ലഹരി ഉപയോഗം സംസ്ഥാനത്ത് വ്യാപകമാകുന്നു എന്നതിന് ഉദാഹരണമാണെന്നും ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group