നൈജീരിയയിലെ ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ട് കെ.സി.വൈ.എം സമാധാന സന്ദേശ റാലി ഇന്ന്

നൈജീരിയയിലെ ക്രൈസ്തവ ദേവാലയത്തിൽ പന്തക്കുസ്താ തിരുനാൾ ദിനത്തിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ചും, ലോകത്ത് വർദ്ധിച്ചു വരുന്ന വർഗീയതക്കും തീവ്രവാദത്തിനുമെതിരെ കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ എസ് എം വൈ എം – കെ സി വൈ എം പാലാ രൂപതയുടെ ആതിഥേയത്വത്തിൽ ഇന്ന് വൈകുന്നേരം 5.30 ന് പാലാ ടൗണിൽ സമാധാന സന്ദേശ റാലിയും സമാധാന സദസ്സും നടത്തപ്പെടും. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന റാലി, സംസ്ഥാന ഡയറക്ടർ ഫാദർ സ്റ്റീഫൻ ചാലക്കര ഫ്‌ളാഗ് ഓഫ് ചെയ്യും. സമാധാന സദസ്സ് പാലാ രൂപത വികാരി ജനറൽ വെരി. റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരിക്കും. പാലാ രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ജോയിന്റ് ഡയറക്ടർ സി. ജോസ്മിത എസ്. എം. എസ്, രൂപതാ പ്രസിഡന്റ് ജോസഫ് കിണറ്റുകര, ജനറൽ സെക്രട്ടറി ഡിബിൻ ഡൊമിനിക്, വൈസ് പ്രസിഡന്റ് റിന്റു റെജി, എഡ്വിൻ ജോസി, ടോണി കവിയിൽ, നവ്യാ ജോൺ, മെറിൻ തോമസ്, ലിയ തെരേസ് ബിജു, ലിയോൺസ് സായി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group