കെസിവൈഎം മാനന്തവാടി രൂപത 28-)o വാർഷിക സെനറ്റും തിരഞ്ഞെടുപ്പ് സമ്മേളനവും നടത്തി

ദ്വാരക: കെസിവൈഎം പ്രസ്ഥാനത്തിന്റെ പരമാധികാര സഭയും നയരൂപീകരണ സമിതിയുമായ രൂപത സെനറ്റ് 2022 ജനുവരി 01ന് ദ്വാരക പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപ്പെട്ടു.

കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കാതടത്തിൽ അധ്യക്ഷത വഹിച്ചു.

അവസരങ്ങളെ പ്രയോജനപ്പെടുത്തി മികവാർന്ന നേട്ടങ്ങൾ കൈവരിക്കുവാൻ യുവജനങ്ങൾക്ക് സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ട് ബത്തേരി മുൻസിപ്പാലിറ്റി കൗൺസിലർ ടോം ജോസ് സെനറ്റ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെസിവൈഎം മുൻ രൂപത ഭാരവാഹികളായ ജോസ് പള്ളത്ത്, ബിജു മാത്യു അരീക്കാട്ട്, ആന്റണി മങ്കടപ്ര, വിനു വാണിയപള്ളി എന്നിവർ മുഖ്യാതിഥികളായിരുന്നു. കെ.സി.വൈ.എം മാനന്തവാടി രൂപത സഹ രക്ഷാധികാരി മോൺ. പോൾ മുണ്ടോളിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. 2021 പ്രവർത്തന വർഷത്തെ മേഖല രൂപത പ്രവർത്തനങ്ങൾ വിചിന്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ കെസിവൈഎം മാനന്തവാടി രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 100, ഓളം പേർ പങ്കെടുത്തു. 2022 വർഷത്തെ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു. കെസിവൈഎം രൂപത ഭാരവാഹികളായ ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിൽ, ജിയോ മച്ചുകുഴിയിൽ, റ്റെസിൻ തോമസ് വയലിൽ , ജസ്റ്റിൻ നീലംപറമ്പിൽ, അഭിനന്ദ് കൊച്ചുമലയിൽ, ജിജിന ജോസ് കറുത്തേടത്ത്, ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, സി. സാലി ആൻസ് CMC എന്നിവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group