ആതുരാലയങ്ങൾക്ക് ഭക്ഷണ വിതരണ പദ്ധതിയുമായി കെ‌സി‌വൈ‌എം

32 കത്തോലിക്കാ രൂപതകളുടെയും സഹകരണത്തോടെ ആതുരാലയങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ഭക്ഷണ വിതരണ പദ്ധതിയായ ‘സ്നേഹപൂർവം കെസിവൈഎം’ സംസ്ഥാനത്തിന്റെ നാല് മേഖലകളിൽ ആരംഭിച്ചു.

സ്നേഹപൂർവം പദ്ധതിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം കോട്ടയം മെഡിക്കൽ കോളജിൽ നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു. തോമസ് നിർവഹിച്ചു.

18 ന് തുടക്കം കുറിച്ച പദ്ധതി കേരളത്തിലെ വിവിധ മേഖലകളിൽ രൂപതകളുടെ സഹകരണത്തോടെ നടത്തി. മലബാർ മേഖലയിലെ പൊതിച്ചോറ് വിതരണം താമരശേരി രൂപതയുടെ ആതിഥേയത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലും വടക്കൻ മേഖലയുടെ പരിപാടി മൂവാറ്റുപുഴ രൂപതയുടെ ആതിഥേയത്വത്തിൽ മൂവാറ്റുപുഴ താലൂക്ക് ഹോസ്പിറ്റലിലും മധ്യമേഖലാതല പരിപാടി കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജിലും പുനലൂർ രൂപതയുടെ ആതിഥേയത്വത്തിൽ തെക്കൻ മേഖലാ തല പരിപാടി പുനലൂർ താലൂക്ക് ഹോസ്പിറ്റലിലും നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group