കെസിവൈഎമ്മിന്റെ സാന്നിധ്യം പൊതുസമൂഹത്തിലും ഉണ്ടാകണം:മാര്‍ ടോണി നീലങ്കാവില്‍

കേരള സഭയിൽ കെസിവൈഎം പ്രവർത്തിക്കുന്നത് പോലെ പൊതുസമൂഹത്തിലും കെസിവൈഎമ്മിന്റെ സാന്നിധ്യം ഉണ്ടാവണമെന്ന് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവിൽ.

തൃശൂര്‍ ചിയാരം വിജയമാത ദൈവാലയ പാരിഷ് ഹാളില്‍ നടന്ന കേരള യൂത്ത് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു ബിഷപ്പ്.

കെസിവൈഎം സംസഥാന ജനറല്‍ സെക്രട്ടറി ബിച്ചു കുര്യന്‍ ജോസഫ് സമ്മേളനത്തില്‍ സ്വാഗതം ആശംസിച്ചു.

ക്രൈസ്തവ യുവത്വത്തിന്റെ ഐക്യം അനിവാര്യമാണെന്ന് കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലക്കര ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. ഈ ലോകത്തിന്റെ സങ്കീര്‍ണതകള്‍ നമ്മെ ഭയപ്പെടുത്തുകയല്ല വേണ്ടതെന്നും കെസിവൈഎം പ്രവര്‍ത്തകര്‍ ദൗത്യം ഏറ്റെടുക്കേണ്ടവര്‍ ആണെന്നും ചരിത്രം സൃഷ്ടിക്കുന്നവരായി കെസിവൈഎം പ്രവൃര്‍ത്തകര്‍ മാറണമെന്നും മാര്‍ ടോണി നീലങ്കാവില്‍ ഓർമിപ്പിച്ചു. ഞായറാഴ്ച്ച പോലും കവര്‍ന്നെടുക്കുന്ന രാഷ്ട്രിയമാണ് കേരളത്തിലുള്ളതെന്നും 45 വര്‍ഷത്തെ പാരമ്പര്യം ഉള്ള കെസിവൈഎം പ്രസ്ഥാനം സഭ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വേണ്ടി പോരാടാനുളളതാണെന്നും വിദ്യാഭ്യാസത്തിലൂടെ മാത്രമേ വികസനം സാധ്യമാവുകയുള്ളുവെന്ന മിഷ്ണറിമാരുടെ സ്വപനവും, സംഭാവനകളും മലബാറിലെ കുടിയേറ്റ കര്‍ഷകരുടെ സംഭാവനകളും നിസ്തുലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group