ഈശോയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുക :ഫ്രാൻസിസ് മാർപാപ്പ.

ഈശോയുമായുള്ള ബന്ധം കാത്തുസൂക്ഷിച്ചുകൊണ്ട് ആത്മീയ ആരോഗ്യം പരിപാലിക്കണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.

നല്ല ഫലങ്ങൾ സമൃദ്ധമായി പുറപ്പെടുവിക്കണമെങ്കിൽ നമ്മുടെ ആത്മീയ ആരോഗ്യം പരിപാലിക്കണമെന്നും സത്ഫലങ്ങൾ പുറപ്പെടുവിക്കാൻ ഓരോ ക്രിസ്തുവിശ്വാസിയും കടപ്പെട്ടിരിക്കുന്നുവെന്നും പാപ്പ ഓർമിപ്പിച്ചു.

നന്നായി കൃഷിചെയ്യുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ ഭൂമി സമൃദ്ധമായി ഫലം പുറപ്പെടുവിക്കുന്നതുപോലെ തന്നെയാണ് നമ്മുടെ കാര്യത്തിലും സംഭവിക്കുക. നമ്മുടെ ആത്മീയ ആരോഗ്യം നാം വളർത്തിയെടുക്കുകയും കർത്താവുമായി നല്ല ബന്ധം പുലർത്തുകയും ചെയ്യുമ്പോൾ നാം ധാരാളം സൽഫലങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങും,’ -പാപ്പകുറിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group