ദരിദ്രരായ വിദ്യാർത്ഥികൾക്കുവേണ്ടി പുതിയ സ്കൂൾ തുറക്കാൻ കന്യാസ്ത്രീകൾക്ക്‌ ധനസഹായo നൽകി കെനിയൻ പ്രസിഡന്റ്..

മിജികെണ്ട വംശജരായ ദരിദ്രരായ വിദ്യാർത്ഥികൾക്കുവേണ്ടി പുതിയ സ്കൂൾ തുറക്കാൻ പദ്ധതിയിടുന്ന കത്തോലിക്ക സന്യാസിനികൾക്ക് സഹായഹസ്തവുമായി കെനിയൻ പ്രസിഡന്റ്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ ബ്ലസ്ഡ് വെർജിൻ മേരി സന്യാസിനി സഭയിലെ സന്യസ്തർക്ക് 10 മില്യണ്‍ കെനിയന്‍ ഷില്ലിംഗ് (87,680 ഡോളർ) ധനസഹായമാണ് കെനിയൻ പ്രസിഡന്റ് ഉഹുരു കെനിയാറ്റ കൈമാറിയിരിക്കുന്നത്.
മോംബാസ അതിരൂപതയിലെ കിലിഫി കൗണ്ടിയിലാണ് പുതിയ വിദ്യാലയം ആരംഭിക്കാൻ ലോറേറ്റോ സിസ്റ്റേഴ്സ് എന്ന പേരിൽ കൂടി അറിയപ്പെടുന്ന സന്യാസിനികൾ പദ്ധതിയിടുന്നത്.

നൂറാം വാർഷികാഘോഷ വേളയിൽ രാഷ്ട്രത്തലവനെ പ്രതിനിധീകരിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്ത പബ്ലിക് സർവീസ് തലവൻ ജോസഫ് കിൻയുവ വിദ്യാലയത്തിന് പ്രസിഡന്റിന്റെ പിന്തുണ ഔദ്യോഗികമായി അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പറഞ്ഞിരിക്കുന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന, മികച്ച വിദ്യാഭ്യാസം നൽകുന്ന സന്യസ്തരെ ഉഹുരു കെനിയാറ്റ അഭിനന്ദിച്ചു. നൂറു വർഷമായി സാന്നിധ്യം നിലനിർത്താൻ സാധിക്കുന്നത് ചെറിയൊരു കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവമക്കൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാൻ സർക്കാരിനൊപ്പം, സഭയും ചേർന്ന് പ്രവർത്തിക്കുമെന്ന പ്രത്യാശയും രാഷ്ട്രതലവൻ പ്രകടിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group