ഇഎസ്എ അന്തിമ വിജ്ഞാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പ്രതിനിധിസംഘം സന്ദര്‍ശിച്ചു.

കോട്ടയം : ഇഎസ്എ അന്തിമ വിജ്ഞാപനവുമായി ബന്ധപ്പെട്ട് താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിലുള്ള കെസിബിസി പ്രതിനിധിസംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു.

കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനവാസമേഖലകളും തോട്ടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കുമെന്നു പറയുന്നുണ്ടെങ്കിലും അതോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള ഭൂപട പ്രകാരം പല വില്ലേജുകളിലും ജനവാസമേഖലകള്‍ ഇഎസ്എ പരിധിയില്‍ വരുന്നുണ്ടെന്നും തിരുവമ്പാടി, നെല്ലിപ്പൊയില്‍, കള്ളിക്കാട്, അന്പൂരി, ആര്യങ്കാവ് പ്രദേശങ്ങള്‍ ഇതിനുദാഹരണമാണെന്നും പ്രതിനിധി സംഘം മുഖ്യമന്ത്രിയെ അറിയിച്ചു. അതിനാല്‍ ഇതു പരിഹരിച്ചശേഷം മാത്രമേ സംസ്ഥാന സര്‍ക്കാര്‍ അന്തിമവിജ്ഞാപനത്തിനുള്ള റിപ്പോര്‍ട്ട് നല്‍കാവൂ എന്നും ആവശ്യപ്പെട്ടു.

വില്ലേജുകളെ ഇഎസ്എ യൂണിറ്റ് ആയി പ്രഖ്യാപിക്കുമ്പോൾ റവന്യൂ വില്ലേജുകളെന്നും ഫോറസ്റ്റ് വില്ലേജുകളെന്നും തരംതിരിച്ച് റിസര്‍വ് ഫോറസ്റ്റ് വില്ലേജുകളെ മാത്രം ഇഎസ്എ പരിധിയില്‍പ്പെടുത്തി തമിഴ്‌നാട് മോഡലില്‍ ലിസ്റ്റ് ചെയ്യണമെന്നും, 123 വില്ലേജുകളിലെ വനഭൂമിയായി നല്‍കിയിരിക്കുന്ന 9107 കിലോമീറ്റര്‍ വനഭൂമി കേരളത്തിലെ മുഴുവന്‍ വനഭൂമിയാണ്. കേരളത്തിന്റെ മുഴുവന്‍ വനഭൂമി 123 വില്ലേജുകളില്നി.ന്നു കണ്ടെത്തുന്‌പോള്‍ അടിമാലിടൗണ്‍ പോലും വനമായി പരിഗണിക്കപ്പെടും. ഇത് അനീതിയാണെന്നും അടിയന്തരമായി ഈ സ്ഥിതിവിശേഷം പരിഹരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു .

ഇപ്പോഴത്തെ റിപ്പോര്‍ട്ട് പ്രകാരം ഇഎസ്എ പരിധിയില്‍പ്പെടുന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കത്തക്ക രീതിയില്‍ അദാലത്തു നടത്തി ജനങ്ങളുടെ ഭീതിയകറ്റി മാത്രമേ അന്തിമ ശിപാര്‍ശ നല്‍കാവൂ എന്നും പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു . താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍, ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ഫാ. ബെന്നി മുണ്ടനാട്ട്, റവ. ഡോ. സോണി മുണ്ടുനടയ്ക്കല്‍, പ്രഫ. ചാക്കോ കാളംപറന്പില്‍ എന്നിവരടങ്ങിയ പ്രതിനിധിസംഘമാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group