കേരള കത്തോലിക്കാ മെത്രാൻ സമിതി വർഷകാല സമ്മേളനം നാളെ മുതൽ

കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ വർഷകാലസമ്മേളനം നാളെ ആരംഭിക്കുo.ആറാം തീയതി വരെ ആസ്ഥാന കാര്യാലയമായ പിഒസിയിലാണ് സമ്മേളനം നടക്കുക.

4-ന് രാവിലെ 10 മണിക്ക് സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും. ‘സമർപ്പിതരായ വ്യക്തികൾക്ക് സഭയിലെ യുവജനങ്ങളെ എങ്ങനെ
പ്രോത്സാഹിപിക്കാനാകും’ എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. അഗസ്റ്റിൻ സ്റ്റീജൻ ഒ.സി.ഡി. ക്ലാസ് നയിക്കും.

വൈകിട്ട് 6 മണിക്കാണ് സമ്മേളനം ആരംഭിക്കുക. 5,6 തീയതികളിൽ കേരളസഭാ നവീകരണത്തെക്കുറിച്ചും വൈദിക പരിശീലനം സംബന്ധിച്ചും, മാർപാപ്പാ പ്രഖ്യാപിച്ചിട്ടുള്ള ജൂബിലി വർഷം 2025 ആഘോഷത്തെക്കുറിച്ചും, സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചും ചർച്ച ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group