കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് ആനിമേറ്റേഴ്സ് കോൺഫറൻസ് നാളെ ആരംഭിക്കും

കേരളാ കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ആനിമേറ്റേഴ്സ് കോൺഫറൻസ് നാളെ ആരംഭിക്കും. പാലാരിവട്ടം പിഒസിയിൽ നടക്കുന്ന കോൺഫറൻസ് കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കെസിഎസ്എൽ സംസ്ഥാന ചെയർമാൻ കെ.എസ്. അശ്വിൻ ആന്റോ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. കെസിഎസ്എൽ രക്ഷാധികാരിയും വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തും.

കെസിഎസ്എൽ സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ ആമുഖ സന്ദേശം നൽകും. കെസിബിസി ഡോക്രൈനൽ കമ്മീഷൻ സെക്രട്ടറി റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി ക്ലാസ് നയിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു കെസിഎസ്എൽ സംസ്ഥാന പ്രസിഡന്റ് ബേബി തദേവൂസ് ക്രൂസിന്റെ അധ്യക്ഷതയിൽ സെൻട്രൽ കൗൺസിൽ ചേരും. പുതിയ പ്രവർത്തന വർഷത്തേക്കുള്ള കർമ്മ പദ്ധതികളും നയരേഖയും യോഗം ചർച്ച ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group