വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ര്‍​ഷാ​ച​ര​ണ​ത്തി​നു കേ​ര​ള​സ​ഭ​യി​ല്‍ സ​മാ​പ​നം..

കേ​ര​ള​സ​ഭ​യി​ല്‍ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ര്‍​ഷാ​ച​ര​ണ​ത്തി​നു സ​മാ​പ​നo കുറിച്ചു.

വി​​​ശു​​​ദ്ധ യൗ​​​സേ​​​പ്പി​​​താ​​​വി​​​​ന്‍റെ ദ​​​ര്‍​ശ​​​ന​​​ങ്ങ​​​ള്‍ ആ​​​ഴ​​​ത്തി​​​ല്‍ പ​​​ഠി​​​ക്കാ​​​നും അ​​​നു​​​ഭ​​​വി​​​ക്കാ​​​നും വി​​​ശു​​​ദ്ധ​​​​ന്‍റെ വ​​​ര്‍​ഷാ​​​ച​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ കേ​​​ര​​​ള​​​സ​​​ഭ​​​യ്ക്കു സാ​​​ധി​​​ച്ച​​​താ​​​യി കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി. പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ന്ന വി​​​ശു​​​ദ്ധ യൗ​​​സേ​​​പ്പി​​​താ​​​വി​​​​ന്‍റെ വ​​​ര്‍​ഷാ​​​ച​​​ര​​​ണ​​​ത്തി​​​​ന്‍റെ കേ​​​ര​​​ള​​​സ​​​ഭാ​​​ത​​​ല​​​ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സ​​​ന്ദേ​​​ശം ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മാ​​​ര്‍​പാ​​​പ്പ​​​യു​​​ടെ ആ​​​ഹ്വാ​​​ന​​​മ​​​നു​​​സ​​​രി​​​ച്ചുള്ള യൗ​​​സേ​​​പ്പി​​​താ​​​വി​​​​ന്‍റെ വ​​​ര്‍​ഷം കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ലെ​​​ങ്ങും സ​​​ജീ​​​വ​​​മാ​​​യി ആ​​​ച​​​രി​​​ച്ചു. വി​​​വി​​​ധ​​ രീ​​​തി​​​ക​​​ളി​​​ല്‍ വി​​​ശു​​​ദ്ധ​​​​ന്‍റെ ജീ​​​വി​​​ത​​​വും സ​​​ന്ദേ​​​ശ​​​വും അ​​​നേ​​​ക​​​രി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​ന്‍ വ​​​ര്‍​ഷാ​​​ച​​​ര​​​ണം കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മാ​​​ര്‍ ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു.

കെ​​​സി​​​ബി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ബി​​​ഷ​​​പ് ജോ​​​സ​​​ഫ് മാ​​​ര്‍ തോ​​​മ​​​സ്, ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, കെ​​​സി​​​എം​​​എ​​​സ് പ്ര​​​സി​​​ഡ​​​​ന്‍റ് ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ജെ​​​ക്കോ​​​ബി, സി​​​എം​​​ഐ പ്രി​​​യോ​​​ര്‍ ജ​​​ന​​​റാ​​​ള്‍ റ​​​വ.​​​ഡോ. തോ​​​മ​​​സ് ചാ​​​ത്തം​​​പ​​​റ​​​മ്പി​​​ല്‍, കെ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി ജെ​​​സി ജെ​​​യിം​​​സ്, ഫാ. ​​​സ്റ്റാ​​​ന്‍​ലി മാ​​​തി​​​ര​​​പ്പി​​​ള്ളി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. ജോ​​​സ​​​ഫ് നാ​​​മ​​​ധാ​​​രി​​​ക​​​ളാ​​​യ മെ​​​ത്രാ​​​ന്മാ​​​ര്‍​ക്കും വൈ​​​ദി​​​ക​​​ര്‍​ക്കും ഉ​​​പ​​​ഹാ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കി.

നേ​​​ര​​ത്തേ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യി​​​ല്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം മു​​​ഖ്യ​​​കാ​​​ര്‍​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. പി​​​ഒ​​​സി​​​യി​​​ല്‍ തു​​​ട​​​രു​​​ന്ന കെ​​​സി​​​ബി​​​സി ശീ​​​ത​​​കാ​​​ല സ​​​മ്മേ​​​ള​​​നം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group