വിജയത്തിന് നന്ദി പറഞ്ഞ് കേരള ടീം. സന്തോഷ് ട്രോഫിയുമായി പള്ളിയിലെത്തി.

കേരളം സന്തോഷ് ട്രോഫി സ്വന്തമാക്കിയപ്പോൾ ക്രിസ്തുവിന് നന്ദി പറഞ്ഞു കൊണ്ട്നേടിയ സന്തോഷ് ട്രോഫിയുമായി കേരള ടീം കോച്ച് ബിനോ ജോർജ് നന്ദി പറയാൻ മഞ്ചേരി സെന്റ് ജോസഫ്സ് ദേവാലയത്തിലെത്തി.കളിയില്ലാത്ത ദിവസങ്ങളിൽ ടീം കോച്ചും അംഗങ്ങളിൽ ചിലരും ദേവാലയത്തിലെത്തി വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. രാവിലെ ആറരയ്ക്കുള്ള കുർബാനയ്ക്കായിരുന്നു ടീം അംഗങ്ങൾ പങ്കെടുത്തിരുന്നത്.

വികാരി ഫാ. ടോമി കളത്തൂരിനോടു ടീമിന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥന ചോദിക്കുകയും അച്ചൻ വിശ്വാസികളോടും ഈ നിയോഗം പറഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. പ്രാർത്ഥനയുടെ ഫലമായിട്ടാണ് ഈ വിജയം നേടിയതെന്ന് ടീം വിശ്വസിക്കുന്നു. അതുകൊണ്ട് നന്ദി പറയാൻ ദേവാലയത്തിലെത്തിയത് അവർ സന്തോഷ് ട്രോഫിയുമായിട്ടാണ്.

മത്സരത്തിന്റെ തലേദിവസം കളിക്കാരുടെ പന്തും ജേഴ്സിയും വെഞ്ചരിച്ചിരുന്നതായി ഫാ. ടോമി അറിയിച്ചു. വിജയിച്ചാൽ ട്രോഫിയുമായി ദേവാലയത്തിലെത്തുമെന്നാ യിരുന്നു ടീമിന്റെ വാക്ക്.അതനുസരിച്ച് ട്രോഫിയുമായി സംഘം ദേവാലയത്തിലെത്തിയപ്പോൾ അത് കൃതജ്ഞതാ പ്രകടനം കൂടിയായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group