കെ എല്‍ സി എ സുവര്‍ണ്ണ ജൂബിലി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം 26ന്

കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂബിലി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ജൂബിലി ഉദ്ഘാടന സമ്മേളനത്തിന്‍റെ സംഘാടക സമിതി രൂപീകരണവും 2022 ഫെബ്രുവരി 26 ശനിയാഴ്ച വൈകിട്ട് 4 ന് എറണാകുളം പ്രൊവിഡന്‍സ് റോഡിലുള്ള ഇ എസ് എസ് എസ് ഹാളില്‍ വച്ച് നടക്കും. എറണാകുളം ഐ എസ് പ്രസ്സ് റോഡിലള്ള കെ എല്‍ സി എ ഓഫീസാണ് സ്വാഗതസംഘം ഓഫീസായി പ്രവത്തിക്കുന്നത്. 1972 മാര്‍ച്ച് 26-നാണ് സംസ്ഥാനതലത്തില്‍ ലത്തീന്‍ കത്തോലിക്കരുടെ ഔദ്യോഗിക സമുദായ സംഘടന രൂപം കൊണ്ടത്.

മാര്‍ച്ച 1 ന് രാവിലെ 9.30 ന് കൊച്ചി ബിഷപ്പ് ഹൗസില്‍ വച്ച് അഭിവന്ദ്യ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ ജൂബിലി ലോഗോയുടെ പ്രകാശനം നിര്‍വ്വഹിക്കും.

സൂവര്‍ണ്ണജൂബിലിയുടെ ഉദ്ഘാടനം മാര്‍ച്ച് 27-ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ വച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടും. ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, സമുദായാംഗങ്ങളായ എം എല്‍ എ മാര്‍, സമുദായ നേതാക്കള്‍ മുതലായവര്‍ സംബന്ധിക്കും.

തുടര്‍ന്ന്, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍, രൂപതകളുടെ ആതിഥേയത്വത്തില്‍ സംഘടിപ്പിക്കും. ജൂബിലി സംഗമങ്ങള്‍, പ്രഭാഷണ പരമ്പരകള്‍, യുവജനങ്ങളുമായി മുഖാമുഖം, മുന്‍കാല നേതാക്കളുടെ സംഗമം, രക്തസാക്ഷി ദിനാചരണം, വിവിധ മേഖലകളിലുള്ളവരുടെ സംഗമം, ചരിത്ര സ്മരണിക പ്രസിദ്ധീകരണം, ലാറ്റിന്‍ കാത്തലിക് കമ്മ്യൂണിറ്റി ഹെല്‍പ്പ് ഡെസ്ക്ക് രൂപീകരണം, മുതലായ പരിപാടികള്‍ സംഘടിപ്പിക്കും.

2023 മാര്‍ച്ച് 26-ന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ജൂബിലി സമാപന സംഗമത്തോടുകൂടി ജൂബിലി പരിപാടികള്‍ സമാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് എന്നിവര്‍ അറിയച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group