തീരദേശ ജനതയുടെ ജീവിതം തൊട്ടറിയുന്ന ഡോക്യുമെന്‍ററി കെ സി ബി സി റിലീസ് ചെയ്തു

കടലോര ജനത അനുഭവിക്കേണ്ടി വരുന്ന ദുരിതപൂർണ്ണമായ ജീവിതത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ‘വിഴിഞ്ഞവും കണ്ണീർത്തീരങ്ങളും’ എന്ന ഡോക്യുമെന്‍ററി റിലീസ് ചെയ്തു.

കെസിബിസിയുടെ ആസ്ഥാനമായ കൊച്ചി പിഓസിയിൽ നടന്ന ചടങ്ങിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി ഡോക്യൂമെൻറ്ററിയുടെ പ്രകാശനം നിർവ്വഹിച്ചു.

തീരപ്രദേശത്തെ ജനതയുടെയും ഗ്രാമങ്ങളുടെയും സങ്കടകരവും പരിതാപകാരവുമായ അവസ്ഥ യാഥാർഥ്യ ബോധത്തോടും സത്യസന്ധമായും അവതരിപ്പിക്കുന്നതിൽ ഡോക്യുമെന്‍ററി നൂറു ശതമാനവും വിജയിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെസിബിസി മീഡിയാ കമ്മീഷൻ സെക്രട്ടറിയും ഡോക്യൂമെൻറ്ററിയുടെ നിർമ്മാതാവുമായ ഫാ. ഡോ. സിബു ഇരിമ്പിനിക്കൽ ആമുഖ പ്രസംഗം നടത്തി. വിഴിഞ്ഞം തുറമുഖത്തിൻറെയും തീരപ്രദേശങ്ങളുടെയും പച്ചയായ ചിത്രങ്ങൾ വരച്ചുകാട്ടുന്ന ആദ്യ ഡോക്യൂമെൻറ്ററിയാണ് “വിഴിഞ്ഞവും കരയുന്ന തീരങ്ങളും” എന്ന് അദ്ദേഹം പറഞ്ഞു.

കെസിബിസി ന്യൂസ് മാനേജിങ് എഡിറ്റർ കൂടിയായ ജോമോൻ ജോ പരവേലിൽ ആണ് ഡോക്യൂമെൻറ്ററി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അജിത് ശംഘുമുഖം ക്യാമറയും, സുനീഷ് എൻ വി ചിത്ര സംയോജനവും, സ്റ്റീഫൻ ചാലക്കര വിവരണവും നൽകിയിരിക്കുന്ന ഈ ഡോക്യൂമെന്ററിയുടെ ദൈർഘ്യം ഇരുപത് മിനിറ്റാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group