കൊച്ചച്ചന്റെ യൂട്യൂബ് തട്ടുകട വൈറലാകുന്നു.

ആത്മീയ ജീവിതത്തോടൊപ്പം രുചിഭേദങ്ങളുടെ ലോകം തുറന്നു കൊണ്ട് കൊച്ചച്ചന്റെ തട്ടുകട വൈറലാകുന്നു. കോട്ടപ്പുറം രൂപതയിലെ യുവ വൈദികനായ ഫാദർ ലിനുവിന്റെ തട്ടുകടയാണ് വൈറലാകുന്നത്.ഫാദർ ലിനുസ് ടേസ്റ്റ് വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഫാ. ലിനു ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.മാതാപിതാക്കളായ നെൽസണും മേരിയുമാണ് പാചക കൈപ്പുണ്യം ഫാദർ ലിനുവിന് പകർന്നു നൽകിയത്.സേവനമനുഷ്ഠിച്ച ഇടവകകളിൽ പള്ളിയുമായി ബന്ധപ്പെട്ട വിശേഷദിവസങ്ങളിൽ ഫാദർ ലിനു തട്ടുകട ആരംഭിക്കുകയും അതിൽ നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവാക്കുകയും ചെയ്യുന്നത് പതിവാണ്.ലോകത്തിനുമുന്നിൽ തന്റെ രുചി വിഭവങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഫാദർ യൂട്യൂബ് ചാനൽ ആരംഭിച്ചത് എന്നാൽ കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ ജനഹൃദയങ്ങൾ കീഴടക്കി കൊണ്ടിരിക്കുകയാണ് ഫാദർ ലിനുവിന്റെ യൂട്യൂബ് ചാനൽ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group