കൂട്ടിക്കലിന് വീണ്ടും സഹായഹസ്തവുമായി പാലാ രൂപത..

പ്രകൃതിക്ഷോഭം മൂലം ദുരിതത്തിലായ കൂട്ടിക്കലിലെ കുടുംബങ്ങൾക്ക് വീണ്ടും സഹായഹസ്തവുമായി പാലാ രൂപത.രൂപതയുടെ കൂട്ടിക്കല്‍ റിലീഫ് മിഷന്റെ അടിയന്തര സഹായമായ പതിനായിരം രൂപ വീതം അന്‍പതു കുടുംബങ്ങള്‍ക്കണ് വിതരണം ചെയ്തത് .ഇടവക പള്ളികളും പഞ്ചായത്ത് അധികൃതരും തയാറാക്കിയ അര്‍ഹരുടെ പട്ടികയിലുള്ളവര്‍ക്കാണു സഹായധനം നല്‍കിയത്.ഒന്നാം ഘട്ടത്തില്‍ അന്‍പതു പേര്‍ക്ക് സഹായം നല്‍കിയതിനു തുടര്‍ച്ചയായാണ് അന്‍പതു വീടുകള്‍ക്ക് വീണ്ടും സഹായധനം സമ്മാനിച്ചത്. പ്രകൃതി ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു വീടുകള്‍ പുനര്‍നിര്‍മിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം അഭിനന്ദനീയമാണെന്നും കൂട്ടിക്കലിന്റെ പുനര്‍നിര്‍മിതിക്ക് സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ പാലാ രൂപത സജ്ജവും സന്നദ്ധമാണെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

വീടുകള്‍ക്കു സ്ഥലം കണ്ടെത്തുന്നതിനും വീടുകളുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും രൂപതയുടെ തുടര്‍ സഹായമുണ്ടാകുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group